

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത വിശ്വാസ പരിശീലന വർഷത്തിനു തുടക്കമായി. അതിരൂപത ഡയറക്ടർ ഫാ. പോൾ മോറേലിയുടെ അധ്യക്ഷതയിൽ ചേർന്ന വിശ്വാസ പരിശീലന വിഭാഗം പ്രധാന അധ്യാപകരുടെയും പ്രമോട്ടർമാരുടെയും ഫൊറോന സെക്രട്ടറിമാരുടെയും യോഗത്തിൽ അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി വിശ്വാസ പരിശീലന വർഷം ഉദ്ഘാടനം ചെയ്തു.
ലോഗോയും ഫാമിലി വേദപാഠ പഠനസഹായിയും അദ്ദേഹം പ്രകാശനം ചെയ്തു.
വിശ്വാസ പരിശീലനത്തിൽ 12 വർഷവും മുടങ്ങാതെ വന്ന കുട്ടികൾക്കും സ്കോളർഷിപ്പ് ലഭിച്ചവർക്കും മത്സര വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
അസിസ്റ്റന്റ് ഡയറക്ടർ ഫാ. സച്ചിൻ മാമ്പുഴയ്ക്കൽ, മരിയ ജെറോം, അർവിൻ ഷിനു എന്നിവർ പ്രസംഗിച്ചു.
പ്രധാനാധ്യാപക സംഗമത്തിൽ അതിരൂപത വികാരി ജനറൽ ഫാ. ജിമ്മി പൂച്ചക്കാട്ട് അധ്യക്ഷനായി. റിന്യൂവൽ സെന്റർ ഡയറക്ടർ ഫാ. ജോഷി പുതുശ്ശേരി, ഫാ. സാബു തോമസ് കുമ്പുക്കൽ എന്നിവർ പ്രസംഗിച്ചു.