എഴുപുന്ന: സെന്റ് റാഫേല്‍സ് ഇടവകയിലെ കുടുബ യൂണിറ്റു കളുടെയും ഭക്ത സംഘടന കളുടെയും സംയുക്ത വാര്‍ഷികം ആഘോഷിച്ചു. വാര്‍ഷികാ ഘോഷം എറണാകുളം അങ്കമാലി
അതിരൂപത കുടുംബ യുണിറ്റ് ഡയറക്ടര്‍ ഫാ. ഡെന്നി കാട്ടയില്‍ ഉല്‍ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജോമോന്‍ ശങ്കുരിക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസിസ്റ്റന്റ് വികാരി ഫാ. ജെറില്‍ കുരിശി ങ്കല്‍,
കൈക്കാരന്മാരായ മാത്യു കുരിയാക്കോസ്, ജോര്‍ജ് മാത്യു, വൈസ് ചെയര്‍മാന്‍ റെനി തോമസ്, വിന്‍ സെന്റര്‍ ഡയറക്ടര്‍ സി. ആലീസ് ലൂക്കോസ്, എഫ് സി സി കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സി. ഫിന്‍സി ചെറിയാന്‍, വിശ്വാസ പരിശീലന വിഭാഗം ഹെഡ്മാസ്റ്റര്‍ സാവിയോ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ വിദ്യാഭ്യാസ അവാര്‍ഡുകളും, കലാ കായിക മത്സരങ്ങളില്‍ വിജയികളാ യവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ഇടവ കാംഗങ്ങളുടെ കലാ പരിപാടി കളും, സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.