
അങ്ങാടിപ്പുറം: അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്കുള്ള പാത തുറക്കുകയാണ് വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യമെന്ന് താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനാനിൽ. പരിയാപുരം ഫാത്തിമ യു.പി, ഫാത്തിമ മാതാ നഴ്സറി സ്കൂളുകളിലെ വിദ്യാർഥികൾക്കായി ഒരുക്കിയ ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ജാതിമതവർഗ ചിന്തകൾക്കതീതമായി നാം ഒരു കുടുംബം എന്ന ചിന്തയുടെ പ്രചാരകരായി അധ്യാപകരും രക്ഷിതാക്കളും മാറണം. വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യങ്ങൾ അങ്ങനെ സാർഥകമാക്കണം. നന്മയുടെ പാഠങ്ങൾ വിദ്യാലയങ്ങളിൽ നിറയണം. - ബിഷപ് പറഞ്ഞു.
സ്കൂൾ മാനേജർ ഫാ.ജോർജ് കളപ്പുരക്കൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകരായ പി.എ.അമ്പിളി, പി.ടി.സുമ, പി.ടി.ബിജു, സിസ്റ്റർ അഞ്ജു മരിയ, പിടിഎ പ്രസിഡന്റുമാരായ ഷാൻ്റോ തകിടിയേൽ, സാജു ജോർജ്, പാരിഷ് ട്രസ്റ്റിമാരായ വർഗീസ് പുതുശ്ശേരി, ലാലിച്ചൻ മുക്കാട്ട്, ലാലി കണിയാഞ്ഞാലിൽ, തോമസ് വാലോലിക്കൽ,
പാരിഷ് സെക്രട്ടറി മനോജ് വീട്ടുവേലിക്കുന്നേൽ, ഫാ.സിജോ പുളിമൂട്ടിൽ, അസി.വികാരി ഫാ.ജോസഫ് വെട്ടുകല്ലേൽ, ജോളി പുത്തൻപുരയ്ക്കൽ, ക്ലമൻസി ജോർജ്, ആഷ്ലി തെരേസ് മാത്യു, ആഷ ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.