വിദ്യാഭ്യാസ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതി സഹായ വിതരണം

അതിരൂപത ശതാബ്ദി സ്മാരക എജുക്കേഷന്‍ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയുടെ സമ്മേളനം ഫാ.തോമസ് നങ്ങേലിമാലില്‍ ഉദ്ഘാടനം ചെയ്യുന്നു. ആനീസ് ജോബ്, സിസ്റ്റര്‍ ജൂലി, ഫാ. ജോസഫ് കൊടിയന്‍, ഫാ. ജോസ് കൊളുത്തുവെള്ളില്‍, കെ.ഒ.മാത്യൂസ് എന്നിവര്‍ സമീപം.
അതിരൂപത ശതാബ്ദി സ്മാരക എജുക്കേഷന്‍ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയുടെ സമ്മേളനം ഫാ.തോമസ് നങ്ങേലിമാലില്‍ ഉദ്ഘാടനം ചെയ്യുന്നു. ആനീസ് ജോബ്, സിസ്റ്റര്‍ ജൂലി, ഫാ. ജോസഫ് കൊടിയന്‍, ഫാ. ജോസ് കൊളുത്തുവെള്ളില്‍, കെ.ഒ.മാത്യൂസ് എന്നിവര്‍ സമീപം.
Published on

പൊന്നുരുന്നി : എറണാകുളം അങ്കമാലി അതിരൂപതാ ശതാബ്ദി സ്മാരക എജുക്കേഷന്‍ സ്‌പോണ്‍സര്‍ഷിപ്പ് പ്രോഗ്രാം വഴി വിദ്യാഭ്യാസ സഹായം ലഭിച്ചു കൊണ്ടിരിക്കുന്നവരുടെ യോഗവും സ്‌കോളര്‍ഷിപ്പ് വിതരണവും പൊന്നുരുന്നി കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ ഓഡിറ്റോറിയത്തില്‍ നടത്തി. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അധ്യക്ഷത വഹിച്ച യോഗം അതിരൂപതാ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി ഡയറക്ടര്‍ ഫാ.തോമസ് നങ്ങേലിമാലില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കാലത്ത് നമുക്കു ലഭിച്ചിട്ടുള്ള സഹായങ്ങളും അറിവുകളും സ്വയം പര്യാപ്തതയിലെത്തുമ്പോള്‍ മറ്റൊരാള്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ വിനിയോഗിക്കുവാന്‍ നമുക്ക് കടമയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌കോളര്‍ഷിപ്പ് തുകയുടെ ചെക്കുകളും അദ്ദേഹം വിതരണം ചെയ്തു. സഹൃദയ പ്രൊജക്ട്‌സ് മോണിറ്ററിംഗ് ഇന്‍ ചാര്‍ജ് ഫാ. ജോസഫ് കൊടിയന്‍, പ്രോഗ്രാം ഓഫീസര്‍ കെ.ഒ.മാത്യൂസ്, സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതി കോ ഓര്‍ഡിനേറ്റര്‍ ആനീസ് ജോബ് എന്നിവര്‍ സംസാരിച്ചു. മൂവായിരത്തി എണ്ണൂറോളം കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് സഹായം നല്‍കാന്‍ കഴിഞ്ഞ ഈ പദ്ധതിയില്‍ നിലവില്‍ എണ്‍പതോളം പേര്‍ക്ക് വിവിധ പ്രൊഫഷണല്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നുണ്ടെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org