പഠനോപകരണങ്ങളും, സ്കോളർഷിപ്പും വിതരണം ചെയ്തു

പഠനോപകരണങ്ങളും, സ്കോളർഷിപ്പും വിതരണം ചെയ്തു

കൊച്ചി: ലയണ്‍സ് ഇന്റര്‍ നാഷണല്‍ ഡിസ്ട്രിക്ട് 318 C യുടെ ആഭിമുഖ്യത്തില്‍ ഐ എം എ ഹാളില്‍ ബാല്യകാല അര്‍ബുദ ബാധിതരായ കുട്ടികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെ ചികില്‍സാ സഹായവും, പഠനോപകരണങ്ങളും, സ്‌കോളര്‍ഷിപ്പും വിതരണം ചെയ്തു. ലയണ്‍സ് ക്ലബ്ബ് 318C ഗവര്‍ണര്‍ ഡോ. ബീന രവികുമാര്‍ ഉത്ഘാടനം ചെയ്ത ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ലയണ്‍ ജോര്‍ജ് മുരേലി, ജോണ്‍സണ്‍ സി എബ്രഹാം, കുര്യന്‍ ജോണ്‍, ഡോ. ടി എ വര്‍ക്കി, ജോസഫ് മാത്യു, സീമ്മി, അമൃത ഹോസ്പിറ്റല്‍ ക്ലിനിക്കല്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രമ, ക്ലബ്ബ് ചീഫ് പ്രോജക്ട് കോഡിനേറ്റര്‍ ശ്രീ. സി ജി ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ബാല്യകാല അര്‍ബുദ ബാധിതരായ കുട്ടികളുടെ മാതാപിതാക്കളുടെ സംഗമവും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org