വിദ്യാഭ്യാസ രംഗത്ത് നല്ല മാറ്റങ്ങള്‍ സംഭവിച്ചു : എം കെ സാനു

ചാവറ കള്‍ച്ചറല്‍ സെന്റര്‍, ചാവറ ഇന്‍സ്റ്റ്യൂട്ട്, ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച തൊഴിലധിഷ്ഠിത ബിവോക്ക് കോഴ്‌സുകളുടെ പ്രാധാന്യം സെമിനാര്‍ പ്രൊഫ. എം. കെ. സാനു ഉദ്ഘാടനം ചെയ്യുന്നു. ചാന്ദ്‌നി സുനില്‍, റിനോ എം.വി.,ജിജോ പാലത്തിങ്കല്‍, ഫാ. ബിജു വടക്കേല്‍, നന്ദകുമാര്‍, ഫാ. തോമസ് പുതുശ്ശേരി എന്നിവര്‍ സമീപം.

വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും അത് നല്ലതാണെന്നും എം കെ സാനു. ഇന്ന് വിദ്യാഭ്യാസം ഒരു പ്രൊഫഷനായി മാറിയതാണ് മറ്റൊരു മാറ്റമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന നല്‍കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്റര്‍, ചാവറ ഇന്‍സ്റ്റ്യൂട്ട്, ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച തൊഴിലധിഷ്ഠിത ബിവോക്ക് കോഴ്‌സുകളുടെ പ്രാധാന്യം എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെയ്ന്‍ യൂണിവേഴ്‌സിറ്റി റീജിണല്‍ മാനേജര്‍ കെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി .സിഎംഐ സഭ സാമൂഹ്യസേവന വിഭാഗം ജനറല്‍ കൗണ്‍സിലര്‍ ഫാ.ബിജു വടക്കേല്‍ അധ്യക്ഷത വഹിച്ചു.
ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാദര്‍ തോമസ് പുതുശ്ശേരി, ജിജോ പാലത്തിങ്കല്‍, റിനോ എം.വി, അന്ന സാംസണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org