സഭയുടെ പാരമ്പര്യത്തെയും പൂർവികരെയും മുറുകെ പിടിക്കണമെന്ന ആശയം ബിഷപ്പ് പങ്കുവച്ചു. അർക്കദിയാക്കോന്മാരുടെ കാലത്തെക്കുറിച്ചും അവർ നൽകിയ സംഭാവനകളെ കുറിച്ചും പ്രതിപാദിച്ച പിതാവ് തറവാടിത്തം കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി. പകലോമറ്റം ക്രിസ്ത്യാനികളുടെ തറവാടാണെന്നും തറവാട്ടിൽ ഒന്നിച്ചു കൂടുമ്പോഴാണ് ഒരു കുടുംബത്തിന് നിലനിൽപ്പ് ഉള്ളതെന്നും സഭാ തലത്തിലും ഇത് യാഥാർത്ഥ്യമാണെന്നും ബിഷപ്പ് പറഞ്ഞു. ആർച്ച് പ്രീസ്റ്റ് ഫാ. അഗസ്റ്റിൻ കൂട്ടിയാനി, ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ. ജോസഫ് വഞ്ചിപുരക്കൽ, ഫാ. സിറിൽ തോമസ് തയ്യിൽ, ഫാ. ജേക്കബ് തെക്കേ പറമ്പിൽ, ഫാ ഗീവർഗീസ്, ഫാ. ലാൽ തോമസ്, അബ്രഹാം ശെമാശൻ എസ് എം വൈ എം പാലാ രൂപത പ്രസിഡന്റ് അഡ്വ. സാം സണ്ണി, വൈസ് പ്രസിഡന്റ് സുസ്മിത, ജനറൽ സെക്രട്ടറി കെവിൻ മൂങ്ങാമാക്കൽ, സംസ്ഥാന വൈസ് പ്രസിഡന്റ് അഞ്ജു ജോണി,… തുടങ്ങിയവർ നേതൃത്വം നൽകി.