
കപ്പുച്ചിൻ വൈദികനായ ഫാ. ടോണി സൈമൺ പുല്ലാടനും സെമിനാരി വിദ്യാർത്ഥിയായ ബിജോ തോമസ് പാലംപുരക്കലും തെലങ്കാനയിലെ പുഴയിൽ ഒഴുക്കിൽ പെട്ടു. ഇരുവരെയും കണ്ടെത്താനായിട്ടില്ല. പൊലീസ് തിരച്ചിൽ തുടരുകയാണ്. കേരള സെ. ജോസഫ്സ് പ്രൊവിൻസ് അംഗങ്ങളായ ഇരുവരും അദിലാബാദ് മിഷനിൽ സേവനം ചെയ്യുകയായിരുന്നു. യു.കെ.യിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ ശേഷം സെമിനാരിയിൽ ചേർന്ന ബ്ര. ബിജോ, റീജൻസി ചെയ്യുകയായിരുന്നു.