ലഹരി വ്യാപനം തലമുറയ്ക്ക് ശാപം: ബിഷപ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്

കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാനസമിതി യോഗം ബിഷപ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് ഉദ്ഘാടനം ചെയ്യുന്നു. ഫാ. ജോണ്‍ അരീക്കല്‍, ഫാ. ദേവസ്യാ പന്തലൂക്കാരന്‍, ഫാ. സ്‌കറിയാ പതാലില്‍, ശ്രീ. ബോണി, ശ്രീമതി ജെസി ഷാജി,  തോമസ്‌കുട്ടി മണക്കുന്നേല്‍ എന്നിവര്‍ സമീപം.

Published on

കൊച്ചി: ലഹരിവ്യാപനം തലമുറയ്ക്ക് ശാപമാണെന്നും ലഹരിമാഫിയയെ നിയന്ത്രിക്കുവാനും അമര്‍ച്ച ചെയ്യുവാനും സര്‍ക്കാരിന് ചുമതലയുണ്ടെന്നും കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാനസമിതി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഷപ് ആവശ്യപ്പെട്ടു. കേരളത്തിലെ 32 രൂപതകളില്‍ നിന്നുള്ള രൂപതാ ഡയറക്‌ടേഴ്‌സും സെക്രട്ടറിയേറ്റ് അംഗങ്ങളും ചേര്‍ന്ന് പാലാരിവട്ടം പിഒസിയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം സെക്രട്ടറി ശ്രീ. ബോണി, വൈസ് പ്രസിഡന്റ് ശ്രീമതി ജെസി ഷാജി, ട്രഷറര്‍ തോമസ്‌കുട്ടി മണക്കുന്നേല്‍, ഫാ. ദേവസ്യാ പന്തലൂക്കാരന്‍, ഫാ. സ്‌കറിയാ പതാലില്‍, ഫാ. ആന്റണി ടി.ജെ. എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org