ആലുവ: ആലുവ ജീവസ് കേന്ദ്രം സ്ഥാപക ഡയറക്ടറും സഭാചരിത്രകാരനുമായിരുന്ന റവ. ഡോ.എ. മത്യാസ് മുണ്ടാടന്റെ 11-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചു അനുസ്മരണം നടത്തി. സി.എം.ഐ. കളമശേരി, എസ്.എച്ച്. പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. ബെന്നി നല്‍ക്കര ഉദ്ഘാടനം ചെയ്തു. ആലുവ ജീവസ് കേന്ദ്രത്തില്‍ വെച്ച് 'കേരള നവോത്ഥാന ശില്പികള്‍ ഒരു പുനര്‍വായന' എന്ന വിഷയത്തെ ആസ്പദമാക്കി മുന്‍ വിവരാവകാശ കമ്മീഷണര്‍ പ്രൊഫ. ഡോ. കുര്യാസ് കുമ്പളക്കുഴി സ്മാരക പ്രഭാഷണം നടത്തി. ജീവസ് കേന്ദ്രം ഡയറക്ടര്‍ ഫാ. സജി തെക്കേക്കൈതക്കാട്ട് അധ്യക്ഷത വഹിച്ചു. സെന്റ് ആന്റണീസ് മോണസ്ട്രി പ്രിയോര്‍ ഫാ. പോള്‍ നെടുംചാലില്‍, ആലുവ ജീവോദയ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ റോസ് മേരി, ജീവസ് അഡൈ്വസറി കമ്മിറ്റി അംഗം ബേബി പുത്തന്‍പീടിക, ബാബു കെ. വര്‍ഗീസ്, ജോസി പി. ആന്‍ഡ്രൂസ് എന്നിവര്‍ സംസാരിച്ചു.