റവ. ഡോ. ജോര്‍ജ് നെടുങ്ങാട്ട് അതുല്യപ്രതിഭ: കെസിബിസി

റവ. ഡോ. ജോര്‍ജ് നെടുങ്ങാട്ട് അതുല്യപ്രതിഭ: കെസിബിസി

കൊച്ചി: ദൈവശാസ്ത്ര, കാനന്‍ നിയമ മേഖലകളില്‍ കേരളസഭയ്ക്ക് അഭിമാനിക്കാവുന്ന അതുല്യപ്രതിഭയെയാണ് റവ. ഡോ. ജോര്‍ജ് നെടുങ്ങാട്ട് എസ്‌ജെയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അനുസ്മരിച്ചു.

അദ്ദേഹത്തിന്റെ ആഴത്തിലുള്ള പാണ്ഡിത്യവും ബൗദ്ധികമായ ഇടപെടലുകളും സഭയുടെ ദൈവശാസ്ത്ര പഠനങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും കരുത്തു പകര്‍ന്നിട്ടുണ്ട്. അല്‍ഫോന്‍സാമ്മ, മറിയം ത്രേസ്യ, ദേവസഹായം പിള്ള, എവുപ്രാസ്യാമ്മ, സിസ്റ്റര്‍ സെലിന്‍ കണ്ണനായ്ക്കല്‍ തുടങ്ങി അനേകരുടെ നാമകരണ നടപടികളില്‍ ഉപദേശകനായും അപ്പസ്‌തോലിക ട്രൈബ്യൂണലിന്റെ അധ്യക്ഷനായുമുള്ള ഫാ. നെടുങ്ങാട്ടിന്റെ സേവനങ്ങള്‍ കേരളസഭയ്ക്കു വിസ്മരിക്കാവുന്നതല്ല. റവ. ഡോ. ജോര്‍ജ് നെടുങ്ങാട്ടിന്റെ നിര്യാണത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ അനുശോചനം അറിയിക്കുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org