ലഹരിമാഫിയയുടെ താഴ്‌വേരറക്കണം കെ.സി.ബി.സി മദ്യവിരുദ്ധസമിതി

Published on

സംസ്ഥാനത്ത് അതിഭീകരമായവിധം പിടിമുറുക്കിയിരിക്കുന്ന ലഹരിമാഫീയായുടെ താഴ്‌വേരറക്കാന്‍ പ്രത്യേക ദൗത്യസേനയെ നിയോഗിക്കണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കലും സംസ്ഥാന വക്താവായ അഡ്വ. ചാര്‍ളി പോളും സര്‍ക്കാരിനോടാവശ്യപ്പെട്ടു.

പഞ്ചാബില്‍ സംഭവിച്ച ലഹരിയുടെ ദുരന്തങ്ങള്‍ കേരളത്തേയും ബാധിച്ചു കഴിഞ്ഞു. 2018-ല്‍ 6000 കേസുകളുണ്ടായിരുന്ന സംസ്ഥാനത്ത് ഈ വര്‍ഷം പകുതി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 16,000 കേസുകളായി ഉയര്‍ന്നു. കോടിക്കണക്കിനു രൂപയുടെ ലഹരി വസ്തുക്കളാണ് പ്രതിദിനം പിടിക്കപ്പെടുന്നത്. കഞ്ചാവ്, കൊക്കെയ്ന്‍, എല്‍.എസ്.ഡി, സ്റ്റാമ്പ്, ഹാഷിഷ് ഓയില്‍, എം.സി.എം.എ, കൂടാതെ കഴിഞ്ഞദിവസം നെടുമ്പാശേരി അന്തരാഷ്ട്ര വിമാനതാവളത്തില്‍നിന്നും 60 കോടി രൂപാ വിലമതിക്കുന്ന മേഥനോള്‍ വരെ പിടിക്കൂടിയിരിക്കുകയാണ്. ലഹരിയുടെ ഹബ്ബായി കേരളം മാറി. കുഞ്ഞുകുട്ടികള്‍ വരെ ലഹരിമുക്ത ചികിത്സാകേന്ദ്രങ്ങളിലുണ്ട്. മനസില്‍ വിചാരിക്കുമ്പോഴേക്കും പടിവാതുക്കല്‍ മയക്കുമരുന്നുകള്‍ എത്തുംവിധം സര്‍വ്വസജ്ഞമാണ് ലഹരിമാഫിയ. പോലീസ് ഉദ്യോഗസ്ഥര്‍ വരെ ലഹരിവാഹകരായി മാറുന്നു. ലഹരി സംഘങ്ങളുടെ തായ്‌വേര് അറുത്തു കേരളത്തെ ലഹരിവിപത്തില്‍ നിന്ന് രക്ഷിച്ചേ തീരൂ. കോവിഡിനെ കേരളം ഫലപ്രദമായി നേരിട്ടപോലെ ലഹരിയെ നേരിടാനും ''ബ്രേക്ക് ദ ചെയ്യാന്‍'' പോലുള്ള കാര്യക്ഷമമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം.

ലഹരിവേട്ടകള്‍ സര്‍വ്വസജ്ജമായി തുടര്‍ന്നുകൊണ്ടിരിക്കണം. വിവിധ വകുപ്പുകളുടെ ഏകോപിത മുന്നേറ്റം ഇക്കാര്യത്തിലുണ്ടാകണം. ലഹരിക്കടിമപ്പെട്ടവരെ ചികിത്സിക്കാനും പുനരധിവസിപ്പിക്കാനും കൂടുതല്‍ ചികിത്സാകേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ആരംഭിക്കണം. ലഹരിമാഫിയയുടെ പിന്നിലുള്ള അദൃശ്യ ശക്തികളെ പുറത്തുകൊണ്ടുവരണം. രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ അവരുടെ മുഖ്യ അജണ്ടയായി ലഹരിവിരുദ്ധ പ്രവര്‍ത്തനം ഏറ്റെടുക്കണമെന്നും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി, സംസ്ഥാനജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org