
നാടകങ്ങള്‍ കൂടുതലായി അവതരിപ്പിക്കുന്ന കാലഘട്ടങ്ങള്‍ പ്രബുദ്ധമായ കാലമാണ്. നാടകങ്ങള്‍ ഹൃദയവികാരങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ചവറ തീയേറ്റര്‍ ഫെസ്റ്റിന് തിരിതെളിയിച്ചുകൊണ്ട് സാനുമാസ്റ്റര്‍ സംസാരിച്ചു.
നാടകരംഗം അപചയം നേരിടുന്ന കാലഘട്ടത്തിലാണ് ചാവറ കള്‍ച്ചറല്‍ സെന്റര്‍ നാടകമേള നടത്തുന്നതെന്നത് ശുഭോതര്‍ക്കമാണ്. കോവിഡ് കാലഘട്ടത്തില്‍ ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിച്ച കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായാണു നാടക മേള നടത്തുന്നത്. ഫാ. മാര്‍ട്ടിന്‍ മള്ളാത്ത് അധ്യക്ഷത വഹിച്ചു. കെ പി എ സി ബിയാട്രിസ്, സതീഷ് സംഘമിത്ര, ആര്‍ട്ടിസ്‌റ് സുജാതന്‍ എന്നിവരെ ആദരിച്ചു. രമേശ് വര്‍മ്മ, ഷേര്‍ളി സോമസുന്ദരം, ഫാ. മാര്‍ട്ടിന്‍ മള്ളാത്ത്, ഫാ. തോമസ് പുതുശ്ശേരി, ഫാ. അനില്‍ ഫിലിപ്പ്, ജോളി പവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് രണ്ടാം ദിവസം വൈകിട്ട് 6 നു ഹൈബി ഈഡന്‍ ഉത്ഘാടനം നിര്‍വഹിക്കും. നാടകവും നാടക സമിതികളും എന്ന വിഷയത്തില്‍ ജോണ്‍ ഫെര്‍നാഡ്‌സ് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് കായംകുളം സപര്യയുടെ ദൈവത്തിന്റെ പുസ്തകം എന്ന നാടകവുമുണ്ടായിരിക്കും.