ഡോ. അജയ് 5 ലക്ഷം രൂപയുടെ കാഷ് അവാര്‍ഡ് നേടി

ഡോ. അജയ് 5 ലക്ഷം രൂപയുടെ കാഷ് അവാര്‍ഡ് നേടി

കേരള ആരോഗ്യസര്‍വ്വകലാശാല കഴിഞ്ഞ വര്‍ഷം നടത്തിയ എം.ബി.ബി.എസ്. പരീക്ഷയില്‍ 2450 ല്‍ 2015 മാര്‍ക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയ അമല മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി തൃക്കരിപ്പൂര്‍ സ്വദേശി ആര്‍. അജയ്ക്ക് അമല മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയ 5 ലക്ഷം രൂപയുടെ കാഷ് അവാര്‍ഡ് ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് സമ്മാനിച്ചു. യുവഡോക്ടര്‍മാര്‍ക്ക് വേണ്ടി ക്രോസ് റോഡ്‌സ് എന്ന പേരില്‍ ആരംഭിച്ച കരിയര്‍ ഗൈഡന്‍സ് കോഴ്‌സിന്റെ ഉദ്ഘാടനവും കലക്ടര്‍ നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി, ഡോ. ബെറ്റ്‌സി തോമസ്, ഡോ. സുനു സിറിയക് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.