മദ്യപന്റെ മദ്യാസക്തിയെന്ന ബലഹീനതയെ സര്‍ക്കാരും അബ്കാരികളും ചൂഷണം ചെയ്യരുത്: ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്

മദ്യപന്റെ മദ്യാസക്തിയെന്ന ബലഹീനതയെ സര്‍ക്കാരും അബ്കാരികളും ചൂഷണം ചെയ്യരുത്: ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്

'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം' എന്ന ചിന്തയില്‍ മദ്യപന്റെ മദ്യാസക്തിയെ ന്ന ബലഹീനതയെ സര്‍ക്കാരും, മദ്യകച്ചവടക്കാരും ചൂഷണം ചെയ്യരുതെന്ന് കെ സി ബി സി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്. കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാനതല നേതൃയോഗം പാലാരി വട്ടം പി ഒ സിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. മദ്യനയ രൂപീകരണത്തില്‍ ജനവിരുദ്ധമായ നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിക്കരുത്. നികുതി വരുമാനം കൂട്ടാനും കുടുംബങ്ങളുടെ വരുമാനം ത കര്‍ക്കാനും മദ്യാസക്തരോഗികളെ ചൂഷണം ചെയ്യ രുത്. സംസ്ഥാനത്തെ മദ്യോപയോഗത്തിന്റെ കോടി ക്കണക്കിന് രൂപയുടെ തോത് വെളിപ്പെടുത്തുന്നവര്‍ മദ്യാസക്തി മൂലം തകര്‍ന്ന കുടുംബങ്ങളുടെയും വ്യക്തികളുടെയും യഥാര്‍ത്ഥ കണക്കുകള്‍ കൂടി പുറത്തു വിടണം. മദ്യനയം ജനദ്രോഹപരമായാല്‍ എതിര്‍ക്കുമെന്നും നേതൃയോഗം മുന്നറിയിപ്പ് നല്കി.

സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അവ തരിപ്പിച്ച സംസ്ഥാന സമിതിയുടെ അര്‍ധവാര്‍ഷിക പദ്ധതി യോഗം അംഗീകരിച്ചു.

മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാ ഹികളായ പ്രസാദ് കുരുവിള, വി ഡി രാജു, ആന്റണി ജേക്കബ് ചാവറ, ബോണി സി എക്‌സ്, അന്തോണി ക്കുട്ടി ചെതലന്‍, സിബി ഡാനിയേല്‍, എബ്രാഹം റ്റി എസ്, ഡിക്രൂസ് എ ജെ, മേരി ദീപ്തി, റോയി മുരിക്കോലില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org