ദൈവവിശ്വാസം ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ആപത്ത് : മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍

കെസിബിസി ഫാമിലി കമ്മീഷന്‍ സംഘടിപ്പിച്ച കുടുംബപ്രേഷിത സംഗമം കെസിബിസി ഫാമിലി കമ്മീഷന്‍  വൈസ് ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ, റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, റവ. ഡോ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പറമ്പില്‍, റവ. ഫാ. ജോസ് കിഴക്കേല്‍, ജെയിംസ് ആഴ്ചങ്ങാടന്‍, റവ. ഫാ ജേക്കബ് പാലാക്കാപ്പിള്ളി, റവ. സി. സോളി ചാക്കോ എന്നിവര്‍ സമീപം

Published on

കൊച്ചി: മക്കള്‍ക്ക് ദൈവവിശ്വാസം പകര്‍ന്നു നല്കാതെ കൊടുക്കുന്ന വിദ്യാഭ്യാസം കുടുംബങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കാന്‍ ഇടയുണ്ടെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ പറഞ്ഞു. കെസിബിസി ഫാമിലി കമ്മീഷന്‍ സംഘടിപ്പിച്ച വിവിധ രൂപതകളിലെ കുടുംബപ്രേഷിത രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആഗോള കത്തോലിക്കാസഭയുടെ കുടുംബവര്‍ഷ സമാപനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പാലാരിവട്ടം പാസ്റ്റല്‍ ഓറിയന്റേഷന്‍ സെന്ററില്‍ വച്ച നടന്ന സംഗമത്തില്‍ കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഫാ ജേക്കബ് പാലാക്കാപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.

കുടുംബം ജാഗ്രത പുലര്‍ത്തേണ്ട ചില മേഖലകളെക്കുറിച്ച് കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐയും പ്രോലൈഫ് ചിന്തകളെക്കുറിച്ച് കെസിബിസി പ്രോലൈഫ് ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടനും സഭാനവീകരണത്തെക്കുറിച്ച് കെസിബിസി ഡോക്‌ട്രൈനല്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളിയും വിശദീകരിച്ചു. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പറമ്പില്‍, റവ. ഫാ. ജോസ് കിഴക്കേല്‍, റവ. സി. സോളി ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരളത്തിലെ 32 രൂപതകളില്‍നിന്നുള്ള പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുത്തത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org