ജില്ലയിലെ നൃത്ത അദ്ധ്യാപകരെ ആദരിച്ചു

ജില്ലയിലെ നൃത്ത അദ്ധ്യാപകരെ ആദരിച്ചു
Published on

തൃശൂര്‍: പ്രമുഖ കലാ-സാംസ്‌കാരികസംഘടനയായ കലാസദന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ നാല്പതോളം നൃത്തകലാദ്ധ്യാപകരെ ആദരിച്ചു.

സമ്മേളനം പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ഉദ്ഘാടനം ചെയ്തു. ''നൃത്ത കലാകാരന്മാര്‍ക്ക് പലപ്പോഴും സ്വന്തം പണമെടുത്താണ് അവതരണത്തിനവസരം ലഭിക്കുന്നതെന്നും അതിനൊരു മാറ്റം വരണമെന്നും നാടക-സംഗീത കലാകാരന്മാരെ പോലെ തന്നെ ഇവര്‍ക്കും അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കണമെന്നും ആവശ്യപ്പെട്ടു. നൃത്തം പഠിക്കുന്നവര്‍ അടിസ്ഥാനപരമായും ശാസ്ത്രീയമായും ചിട്ടയോടെയും അഭ്യസിക്കുവാന്‍ ശ്രമിക്കണമെന്നും തുടര്‍ന്ന് കാലാനുസരണമായും പുതുമകളോടെയും അവതരിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു. അതിരൂപത വികാരി ജനറാള്‍ മോണ്‍ ജോസ് കോനിക്കര അദ്ധ്യക്ഷത വഹിച്ചു. ''നൃത്തരംഗത്ത് പല വിവാദങ്ങളും വന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ജാതി-മത-വര്‍ഗ്ഗചിന്തകള്‍ക്കതീതമായി കലയേയും കലാകാരന്മാരേയും വളര്‍ത്താന്‍ സമൂഹം പരിശ്രമിക്കണമെന്ന് പ്രസ്താവിച്ചു.''

തുടര്‍ന്ന് ജില്ലയിലെ നാല്പതോളം നൃത്ത അദ്ധ്യാപികാദ്ധ്യാപകരെ കലാമണ്ഡലം ക്ഷേമാവതി ഉപഹാരങ്ങള്‍ നല്കി അനുമോദിച്ചു. അദ്ധ്യാപകരെ പ്രതിനിധീകരിച്ച് കലാമണ്ഡലം ഹുസ്‌നുഭാനു, കുട്ടന്‍

മാസ്റ്റര്‍, ജോബ് മാസ്റ്റര്‍, കലാലയം സുബ്രഹ്മണ്യന്‍, ഫ്രാന്‍സീസ് വടക്കന്‍ എന്നിവര്‍ മറുപടിപ്രസംഗം നടത്തി.കലാസദന്റെ പ്രത്യേക ഉപഹാരം മോണ്‍. കോനിക്കര കലാമണ്ഡലം ക്ഷേമാവതിക്ക് സമ്മാനി ച്ചു. സെക്രട്ടറി ഫാ. ജിയോ തെക്കിനിയത്ത് ആമുഖപ്രഭാഷണം നടത്തി. പ്രസിഡണ്ട് ബാബു ജെ. കവലക്കാട്ട്, ഫാ. അജിത് ചിറ്റിലപ്പിള്ളി, മേഴ്‌സി ബാബു, സി.ജെ. ജോണ്‍ എന്നിവര്‍ സംസാരിച്ചു.

കലാസദന്റെ നേതൃത്വത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട നൃത്ത കലാകാരന്മാരെ ഉള്‍പ്പെടുത്തി പ്രത്യേക കലാരൂപം ഒരുക്കാനും അവര്‍ക്ക് വേണ്ടി വിവിധ ക്ഷേമപദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും യോഗം തീരുമാനിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org