ഗാർഹിക പീഡനം മഹാവിപത്ത്:  ജസ്റ്റിസ്  എ മുഹമ്മദ് മുഷ് താഖ്

ഗാർഹിക പീഡനം മഹാവിപത്ത്:  ജസ്റ്റിസ്  എ മുഹമ്മദ് മുഷ് താഖ്
Published on

കൊച്ചി: ഗാർഹിക പീഡനം,  സ്ത്രീകളോടും കുട്ടികളോടുംഉള്ള ക്രുരത  ഒരു മഹാവിപത്താണെന്നും ഇത് ഒരു വെല്ലുവിളിയായി എടുത്തുകൊണ്ട് മാറ്റത്തിനായി പ്രവർത്തിക്കണമെന്ന് കേരള ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് എ .മുഹമ്മദ് മുഷ്താഖ് അഭിപ്രായപ്പെട്ടു.

സ്വകാര്യതയെ മാനിച്ച് പലരും കോടതികളിൽ പോകാൻ മടിക്കുന്നുവെന്നും കൗൺസിലിംഗും സന്നദ്ധ സംഘടനകളും മുന്നോട്ടുവന്ന്  സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഫാമിലി കോടതികൾ കേരളത്തിൽ വർദ്ധിച്ചുവരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാപട്യം ഉള്ള സമൂഹമായി മാറിക്കൊണ്ടിരിക്കുന്നു. ആർക്കോവേണ്ടി, ആരെയൊക്കെയോ കാണിക്കാൻ വേണ്ടി ജീവിക്കുന്ന സമൂഹം , വിവാഹം ആർഭാടത്തിനും അപ്പുറമായി ധൂർത്തിൻ്റെ  കൊട്ടിഘോഷമായി മാറിയിരിക്കുന്നു.

ഘടനാപരമായ മാറ്റങ്ങൾ ഉണ്ടാവണം. സ്നേഹം ,കരുണ, അനുകമ്പ മുതലായ ഗുണങ്ങൾ പറഞ്ഞു കൊടുക്കണം. സാമൂഹ്യപരമായി വ്യക്തികളെ ശുദ്ധീകരിക്കാൻ സാധിക്കണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ചാവറ കൾച്ചറൽ സെൻ്റർ, ഫോറം എഗൈൻസ്റ്റ് ഡൊമസ്റ്റിക് വയലൻസ് എറണാകുളം ജില്ലാ, സി.സി.പി.ആർ.എ, എന്നിവയുടെ നേത്ര്യത്വത്തിൽ ഗാർഹിക പീഡനത്തിനെതിരെ സെമിനാറും ചർച്ചയും ഉദ്ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചാവറ കൾച്ചറൽ സെൻ്റർ ഡയറക്ടർ  ഫാ. അനിൽ ഫിലിപ്പ്,സി.എം.ഐ. അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ  പഞ്ചായത്ത് അംഗവും കേരളമഹിളാ സംഘം പ്രവർത്തകയുമായ ശാരാദാ മോഹൻ, ശ്രീമതി ലിഡാ ജേക്കബ് (റിട്ടയേഡ് ഐ എ എസ്), ജ്യോതി നാരായണൻ, മേഴ്‌സി അലക്സാണ്ടർ, ആർ. പാർവതി ദേവി, പ്രൊഫ. നീന  ജോസഫ്, അഡ്വ  സന്ധ്യ രാജു, പ്രൊഫ. ടി.ജി. അജിത, കെ അജിത, ജിജി എൽദോസ് തുടങ്ങിയവർ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org