ജൂലൈ മൂന്നിലെ പരീക്ഷകള്‍ മാറ്റിവയ്ക്കണം; കെസിബിസി പ്രസിഡന്റ് മുഖ്യമന്ത്രിക്ക് കത്തയച്ചു

കൊച്ചി: ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് മതപരമായ പ്രാധാന്യം കല്പിച്ച് പാവനമായി ആചരിച്ചുപോരുന്ന ദിവസമാണ് ജൂലൈ 3 ദുക്‌റാന, സെന്റ് തോമസ് ദിനം.  ക്രിസ്ത്യന്‍ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അന്നേദിവസം അവധിയായിരിക്കുകയും പകരം ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കുകയും ചെയ്യുന്ന പതിവുണ്ട്. എന്നാല്‍ ഈ വരുന്ന ജൂലൈ 3 തിങ്കളാഴ്ച അഫിലിയേറ്റഡ് കോളേജുകളില്‍ വിവിധ കോഴ്‌സുകളുടെ പരീക്ഷ നടത്തുന്നതിന് കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍  കേരള, എം.ജി, കാലിക്കറ്റ് - ടൈംടേബിള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. അന്നേ ദിവസം ക്രിസ്ത്യന്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മതപരമായ അവകാശങ്ങള്‍ നിഷേധിക്കുന്ന ഈ നടപടി ദുഃഖകരവും തികച്ചും വിവേചനപരവും നീതിനിഷേധവുമാണ്. ഈ സാഹചര്യത്തില്‍ ജൂലൈ 3-ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മറ്റൊരു ദിവസത്തേക്ക് മാറ്റി ക്രമീകരിക്കണമെന്ന് ബന്ധപ്പെട്ട യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് നിര്‍ദേശം നല്കണമെന്ന് കെസിബിസി പ്രസിഡന്റ് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.  

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org