ദുക്‌റാന തിരുന്നാളിന്റെ ഭാഗമായി ഓണ്‍ലൈന്‍ ക്വിസ് സംഘടിപ്പിച്ചു

ദുക്‌റാന തിരുന്നാളിന്റെ ഭാഗമായി ഓണ്‍ലൈന്‍ ക്വിസ് സംഘടിപ്പിച്ചു

കാഞ്ഞൂര്‍: സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ KCYM സംഘടനയുടെ നേതൃത്വത്തില്‍ ക്യാറ്റിക്കിസം പഠിക്കുന്ന 5 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ സെന്റ് തോമസ് ക്വിസ് മത്സരം സംഘടിപ്പിച്ചു. 200 ഓളം കുട്ടികള്‍ പങ്കെടുത്തു. അതില്‍ 22 കുട്ടികള്‍ മുഴുവന്‍ ഉത്തരങ്ങളും ശരിയായി എഴുതി വിജയികളായി.

ഓരോ ക്ലാസ്സിന്റെയും വാട്‌സ്ആപ്പ് ഗ്രൂപ്പിലേയ്ക്ക് അതാത് ക്ലാസ്സ് ടീച്ചേഴ്‌സ് നിശ്ചിത സമയത്ത് ലിങ്ക് അയച്ചുകൊടുത്താണ് മത്സരം നടത്തിയത്. വിജയികളാകുന്ന കുട്ടികള്‍ക്കും, ഏറ്റവും കൂടുതല്‍ കുട്ടികള്‍ പങ്കെടുക്കുന്ന ക്ലാസ്സിനും സമ്മാനങ്ങള്‍ നല്‍കും. ഭാരതത്തില്‍ ക്രൈസ്തവ ദര്‍ശനം നല്‍കുന്നതിനായി നാനാദേശത്തും ചുറ്റി സഞ്ചരിച്ച ഭാരത അപ്പസ്‌തോലനായ വി. തോമാസഌഹയെ പുതുതലമുറയ്ക്ക് ആഴത്തില്‍ മനസിലാക്കുന്നതിനും അതുവഴി വിശ്വാസ തീക്ഷണതയോടെ കുട്ടികള്‍ വളരുവാനും ലക്ഷ്യം വച്ചാണ് KCYM സംഘടന മാര്‍ത്തോമാ ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിച്ചത്.

വികാരി റവ.ഫാ.ജോയ് കണ്ണമ്പുഴ, അസി. ഡയറക്ടര്‍ റവ.ഫാ. ഡോണ്‍ മുളവരിയ്ക്കല്‍, പ്രധാനാധ്യാപകന്‍ സിനു പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി റവ.സി.ഷാലി റോസ്, വിശ്വാസ പരിശീലകര്‍, KCYM സംഘടനാംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org