അതിഥിതൊഴിലാളികൾക്ക് മാസ്ക് വിതരണം 

അതിഥിതൊഴിലാളികൾക്ക് മാസ്ക് വിതരണം 

ഫോട്ടോ: സഹൃദയയുടെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്കുള്ള സൗജന്യ മാസ്ക് വിതരണം ഫാ. അൻസിൽ  മയ്പാൻ ഉദ്‌ഘാടനം ചെയ്യുന്നു.  നഗരസഭാ കൗൺസിലർ ടിബിൻ ദേവസി,   അനന്തു ഷാജി  എന്നിവർ സമീപം.


എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ  അതിഥിതൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന സുധാർ  പദ്ധതിയുടെ  ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധപ്രവര്ത്തനങ്ങളുടെ ഭാഗമായി  കൊച്ചി വാത്തുരുത്തിയിൽ താമസിക്കുന്ന അഞ്ഞൂറോളം  അതിഥി തൊഴിലാളികൾക്ക് സൗജന്യ മാസ്ക് വിതരണം നടത്തി. സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. അൻസിൽ മയ്പാൻ അതിഥി തൊഴിലാളികളുടെ പ്രതിനിധികൾക്ക് മാസ്ക് നൽകി  വിതരണ പദ്ധതി ഉദ്‌ഘാടനം ചെയ്തു. കൊച്ചി നഗരസഭാ കൗൺസിലർ ടിബിൻ ദേവസി, സഹൃദയ കോ ഓർഡിനേറ്റർ അനന്തു ഷാജി  എന്നിവർ സന്നിഹിതരായിരുന്നു.

Related Stories

No stories found.