അതിഥി  തൊഴിലാളികളുടെ  കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

അതിഥി  തൊഴിലാളികളുടെ  കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ഫോട്ടോ: അതിഥി തൊഴിലാളികളുടെ കുട്ടികൾക്കുള്ള പഠനോപകാരണങ്ങളുടെ വിതരണം ചൂർണിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജി സന്തോഷ് നിർവഹിക്കുന്നു.  അനന്തു ഷാജി,  ഫാ. ആൻസിൽ മൈപ്പാൻ,  ഫാ. ജോസ് കൊളുത്തുവെള്ളിൽ,  ലീന റോബിൻ,  ലീന ജയൻ എന്നിവർ സമീപം.


എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പാക്കിവരുന്ന സുധാർ പദ്ധതിയുടെ ഭാഗമായി തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.  ആലുവ കമ്പനിപ്പടി സ്റ്റാൻഡേർഡ് പോട്ടറി വർക്കേഴ്‌സ് സ്‌കൂളിലെ  ഇരുപത് ഇതര സംസ്ഥാന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്‌ഘാടനം  ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജി സന്തോഷ് നിർവഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അധ്യക്ഷനായിരുന്നു. അസി.ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ,  ഗ്രാമപഞ്ചായത്തംഗം ലീന ജയൻ, സ്‌കൂൾ ഹെഡ് മിസ്ട്രസ് ലീന റോബിൻ, സുധാർ പദ്ധതി കോ ഓർഡിനേറ്റർ അനന്തു ഷാജി എന്നിവർ സന്നിഹിതരായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org