കെസിബിസി മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു

കെസിബിസി മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു

കെസിബിസി മാധ്യമ അവാര്‍ഡ് ദാനചടങ്ങ് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കെസിബിസി മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു.പാലാരിവട്ടം പിഒസിയില്‍ നടന്ന ചടങ്ങില്‍ കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു.സര്‍ഗശേഷി നന്മയുടെ സംസ്‌കാരം പ്രകാശിപ്പിക്കണമെന്നും കലാ,സാഹിത്യ നൈപുണ്യം സമൂഹത്തില്‍ നന്മയുടെ സംസ്‌കാരം പ്രകാശിപ്പിക്കുന്നതിന് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.മാധ്യമ രംഗത്ത് സമൂഹം കൈവരിച്ച മുന്നേറ്റം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.കെസിബിസി മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംബ്ലാനി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സന്തോഷ് ജോര്‍ജ്ജ് കുളങ്ങര (മാധ്യമം), ഫാ.ഡോ. പയസ് മലേക്കണ്ടത്തില്‍ (മാര്‍ സെബാസ്റ്റിയന്‍ മങ്കുഴിക്കരി ദാര്‍ശനിക വൈജ്ഞാനികം) പ്രൊഫസര്‍. എസ്. ജോസഫ് (സാഹിത്യം), കമാന്‍ഡര്‍ അഭിലാഷ് ടോമി (യുവപ്രതിഭാ), കെ.ജി. ജോര്‍ജ്ജ്, സി. ഡോ വിനീത സി.എസ്.എസ്.ടി, ആന്‍ണി പുത്തുര്‍ ചാത്യാത്ത്, ടോമി ഈപ്പന്‍ (ഗുരുപൂജ) എന്നിവരാണ് 2020-2021 ലെ കെസിബിസി മാധ്യമ പുര്‌സകാരങ്ങള്‍ ഏറ്റുവാങ്ങിയത്. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി, തിരക്കഥാകൃത്ത് ജോണ്‍പോള്‍, കെസിബിസി മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍, ജോയിന്റ് സെക്രട്ടറി ഫാ. അലക്‌സ് ഓണമ്പിള്ളി എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. ചടങ്ങിന് ശേഷം അമ്പലപ്പുഴ അക്ഷരജാലയുടെ നാടകം സ്വര്‍ണ്ണമുഖിയുടെ അവതരണവും ഉണ്ടായിരുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org