കോവിഡ് പ്രതിരോധ കിറ്റുകള്‍  വിതരണം ചെയ്തു

കോവിഡ് പ്രതിരോധ കിറ്റുകള്‍  വിതരണം ചെയ്തു

ഫോട്ടോ അടിക്കുറിപ്പ്:  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍  കോവിഡ് പ്രതിരോധക്കിറ്റുകളുമായി പോകുന്ന വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിക്കുന്നു. ബിജോ ജോയി, സിജോ തോമസ്, വിഷ്ണുദാസ് റ്റി.ഡി, ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ സമീപം.

കോവിഡ് 19 രണ്ടാം തരംഗത്തിന്റെ അതിരൂക്ഷമായ വ്യാപനത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധികളില്‍ ആളുകള്‍ക്ക് കരുതലൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു. ശരീരത്തിലെ ഓക്‌സിജന്റെ തോത് അറിയുന്നതിനുള്ള പള്‍സ് ഓക്‌സി മീറ്റര്‍, കോവിഡിനെ പ്രതിരോധിക്കുന്നതിനായി ആവി പിടിക്കുന്നതിനുള്ള സ്റ്റീം ഇന്‍ഹീലര്‍, പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യൂപ്‌മെന്റ് കിറ്റുകള്‍ എന്നിവയാണ് വിതരണം ചെയ്തത്. കടുത്തുരുത്തി, പാഴുത്തുരുത്ത്, അറുനൂറ്റിമംഗലം, കരിപ്പാടം, കോതനെല്ലൂര്‍, കുറുപ്പന്തറ, ഞീഴൂര്‍, പൂഴിക്കോല്‍, തോട്ടറ, പിറവം, മാങ്കിടപ്പള്ളി, രാമമംഗലം, വെള്ളൂര്‍, ഉഴവൂര്‍, അമനകര, അരീക്കര, ചേറ്റുകുളം, ഇടക്കോലി, മോനിപ്പള്ളി, പയസ് മൗണ്ട്, പുതുവേലി, വെളിയന്നൂര്‍, കിടങ്ങൂര്‍, ചേര്‍പ്പുങ്കല്‍, ചെറുകര, കട്ടച്ചിറ, കൂടല്ലൂര്‍, ഏറ്റുമാനൂര്‍, നീറിക്കാട്, പുന്നത്തുറ, മാറിടം, മറ്റക്കര എന്നിവിടങ്ങളിലായി 756 സ്റ്റീം ഇന്‍ഹീലറുകളും 20 പള്‍സ് ഓക്‌സീ മീറ്ററുകളും 66 പി.പി.ഇ കിറ്റുകളുമാണ് വിതരണം ചെയ്തത്. പ്രതിരോധ കിറ്റുകളുടെ വിതരണത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. കെ. എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, ബിജോ ജോയി, വിഷ്ണുദാസ് റ്റി.ഡി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വ്യക്തികളുടെയും സംഘടനകളുടെയും സഹകരണത്തോടെ വരും ദിനങ്ങളിലും കൂടുതല്‍ പ്രതിരോധ കിറ്റുകളും ഭക്ഷ്യക്കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി.

Related Stories

No stories found.