സർട്ടിഫിക്കറ്റ് വിതരണം നടത്തി

നബാർഡിന്റെ സഹകരണത്തോടെ സഹൃദയ പറവൂരിൽ സംഘടിപ്പിച്ച തയ്യൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണ സമ്മേളനം പറവൂർ നഗരസഭാ ചെയർ പേഴ്‌സൺ പ്രഭാവതി ടീച്ചർ ഉദ്‌ഘാടനം ചെയ്യുന്നു. ലിജി വിൻസെൻറ്, ഫാ. ജോസ് കൊളുത്തുവെള്ളിൽ, ബിന്ദു ജോസ്, കെ. ഓ. മാത്യുസ് എന്നിവർ സമീപം.

Published on

പറവൂർ: നബാർഡിന്റെ സഹകരണത്തോടെ എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ പറവൂർ മേഖലയിലെ വനിതകൾക്ക് സ്വയം തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ 15 ദിവസത്തെ തയ്യൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സഹൃദയ പറവൂർ മേഖല ഓഫിസിൽ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പറവൂർ നഗരസഭാ ചെയർ പേഴ്‌സൺ പ്രഭാവതി ടീച്ചർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഉഷ ഇൻറർനാഷനൽ ഡെപ്യുട്ടി ഡിപ്പാർട്മെൻറ് മാനേജർ ബിന്ദു ജോസ് മുഖ്യപ്രഭാഷണം നടത്തി. കെ. ഓ. മാത്യുസ്, ലിജി വിൻസെൻറ് , ഷേർലി അവറാച്ചൻ എന്നിവർ സംസാരിച്ചു. 30 വനിതകളാണ് പരിശീലനത്തിൽ പങ്കെടുത്തത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org