കെ സി ബി സി മദ്യ വിരുദ്ധ സമിതി അതിരൂപത തല ക്വിറ്റ് ലിക്വർ ഡേ ദിനാചരണം ആഗസ്റ്റ് 9 ന് അങ്കമാലിയിൽ

അങ്കമാലി: ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്റ്റ് 9 ക്വിറ്റ് ലിക്വർ ഡേ ആയി കെ.സി ബി സി മദ്യ വിരുദ്ധ സമിതി ആചരിക്കും.

മദ്യം - മയക്കുമരുന്നുകളെ നാടുകടത്തുക, രാജ്യത്തെ രക്ഷിക്കുക എന്നീ മുദ്രാവാക്യവുമായി ക്വിറ്റ് ഇന്ത്യ ദിനത്തിൽ കെ സി ബി സി മദ്യ വിരുദ്ധ സമിതി എറണാകുളം - അങ്കമാലി അതിരുപത കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്ന് രാവിലെ 11 ന് അങ്കമാലി ടൗൺ കപ്പേള ജംഗ്ഷനിൽ നടക്കുന്ന ദിനാചരണ പരിപാടി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്യും.

മയക്ക്മരുന്ന് മാഫിയയെ അമർച്ച ചെയ്യാൻ സമഗ്ര നിയമ നിർമാണം നടത്തി പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുക, വികലമായ മദ്യനയം പിൻവലിക്കുക, വിദ്യാലയ പരിസരങ്ങളിലെ ലഹരിവിൽപനക്ക് യെതിരെ കർശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദിനാചരണം സംഘടിപ്പിച്ചിട്ടുള്ളതെന്ന് സമിതി അതിരൂപത ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ പറഞ്ഞു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org