സാമൂഹിക സേവന സംഘടനകള്‍ക്കായി ഏകദിന ഡിജിറ്റല്‍ വര്‍ക്ഷോപ്പ്

സാമൂഹിക സേവന സംഘടനകള്‍ക്കായി  ഏകദിന  ഡിജിറ്റല്‍ വര്‍ക്ഷോപ്പ്
Published on

കൊച്ചി: സിഎംഐ സഭയുടെ കിഴിലുള്ള സാമൂഹിക സേവന വിഭാഗമായ സിറിയക് എലിയാസ് വോളണ്ടറി അസോസിയേഷന്‍ കേരളത്തിലുള്ള സാമൂഹിക സേവന സംഘടനകള്‍ക്കായി ഏകദിന ഡിജിറ്റല്‍ വര്‍ക്ഷോപ്പ് മാര്‍ച്ച് 18ന് ശനിയാഴ്ച എറണാകുളം സൗത്ത് കരിക്കാമുറിയിലുള്ള ചാവറ കള്‍ച്ചറല്‍ സെന്ററില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 5.00 വരെ നടത്തപ്പെടുന്നു. ഡിജിറ്റല്‍ ടെക്‌നോളജി അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നമ്മുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഈ ഡിജിറ്റല്‍ ടെക്‌നോളജിലൂടെ മെച്ചപ്പെടുത്തുവാന്‍ വേണ്ടിയുള്ള പുതിയ അറിവുകള്‍ കിട്ടുവാനും, ഫലപ്രദം ആക്കാനുമുള്ള ബോധവത്കരണം കൊടുക്കുക എന്നതാണ് ഈ വര്‍ക്ഷോപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. ചാവറ കള്‍ച്ചറല്‍ സെന്റര്‍ അസോസിയേറ്റ് ഡയറക്ടറും മീഡിയ ഡയറക്ടറുമായ ഫാ. അനില്‍ ഫിലിപ്പ്, ഡിജിറ്റല്‍ മീഡിയ വിദഗ്ദ്ധന്‍ ആനന്ദ് ഗംഗന്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കുന്നു.

പ്രവേശനം സൗജന്യമായിരിക്കുമെന്നും വിശദവിവരങ്ങള്‍ക്കു 7907388913 നമ്പറില്‍ വിളികമെന്നും സേവാ സെക്രട്ടറി ഫാ. മാത്യു കിരിയാന്തന്‍ സി എം ഐ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org