സഹൃദയ ഹരിത ഭവനങ്ങളുടെ സമര്‍പ്പണം നടത്തി

സഹൃദയ ഹരിത ഭവനങ്ങളുടെ സമര്‍പ്പണം നടത്തി
Published on

എറണാകുളം– അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ, സേവ് എ ഫാമിലി പ്ലാന്‍ ഗോള്‍ഡന്‍ ജൂബിലി ഭവനപദ്ധതിയുമായി സഹകരിച്ച് ഭവനരഹിതര്‍ക്കായി നിര്‍മിച്ചു നല്‍കിയ 25 ഹരിത ഭവനങ്ങളുടെ സമര്‍പ്പണം നടത്തി.അതിരൂപതാ വികാരി ജനറല്‍ റവ.ഡോ.ജോസ് പുതിയേടത്ത് ഭവനങ്ങളുടെ താക്കോല്‍ദാന കര്‍മം നിര്‍വഹിച്ചു. സാമ്പത്തിക സാഹചര്യങ്ങള്‍ അനുവദിക്കാത്തതിനാല്‍ ഭവന രഹിതരായി കഴിയുന്നവരുള്‍പ്പടെയുള്ള പാവങ്ങളോട് ആവുന്ന വിധത്തില്‍ നാം കരുണ കാണിക്കണമെന്ന സന്ദേശമാണ് സേവ് എ ഫാമിലി പദ്ധതിയിലൂടെ അതിന്റെ സ്ഥാപകനായ മോണ്‍. അഗസ്റ്റിന്‍ കണ്ടത്തില്‍ നമുക്കു നല്‍കുന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. മോണ്‍. കണ്ടത്തിലിന്റെ ജന്‍മശതാബ്ദി വത്സരത്തില്‍ തന്നെ ഭവന പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അധ്യക്ഷത വഹിച്ച സ ഹൃദയ ഡയറക്ടര്‍ ഫാ.ജോസഫ് കൊളുത്തുവെള്ളില്‍ അഭിപ്രായപ്പെട്ടു. ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്ക് സോളാര്‍ലാന്റേണും ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള ബയോ ബിന്നും വിതരണം ചെയ്തു. സഹൃദയ അസി.ഡയറക്ടര്‍ ഫാ.ജിനോ ഭരണികുളങ്ങര, ജനറല്‍ മാനേജര്‍ പാപ്പച്ചന്‍ തെക്കേക്കര, പ്രോഗ്രാം ഓഫീസര്‍ കെ.ഒ.മാത്യൂസ്, ഭവന പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ജീസ് പി.പോള്‍ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ: സഹൃദയ ഹരിതഭവന പദ്ധതി വഴി നിര്‍മിച്ച ഭവനങ്ങളുടെ താക്കോല്‍ദാന കര്‍മം ഫാ. ജോസ് പുതിയേടത്ത് നിര്‍വഹിക്കുന്നു. പാപ്പച്ചന്‍ തെക്കേക്കര, കെ. ഓ. മാത്യുസ്, ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, ഫാ. ജിനോ ഭരണികുളങ്ങര,ജീസ് പി.പോള്‍ എന്നിവര്‍ സമീപം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org