കോവിഡ് മഹാമാരിയെത്തുടര്‍ന്നുണ്ടായ രണ്ട് ലോക്ഡൗണുകളും കാര്‍ഷിക മേഖലയിലുണ്ടായ വിലയിടിവും മൂലം പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കുന്നതിന് കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. വി. സി സെബാസ്റ്റ്യന്‍.
രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മിറ്റി സൂം മീറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ കടം എഴുതിത്തള്ളിയില്ലെങ്കില്‍ 2006-2007 കാലഘട്ടത്തില്‍ ഉണ്ടായതുപോലെ കാര്‍ഷികമേഖലയില്‍ കൂട്ട ആത്മഹത്യ ഉണ്ടാകും. ഇത് ഒഴിവാക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ശക്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ബേബി സക്കറിയാസ് അധ്യക്ഷത വഹിച്ചു. നാഷണല്‍ കോഡിനേറ്റര്‍ ബിജു കെ.വി ദേശീയ കര്‍ഷക പ്രക്ഷോഭം വിശകലനം ചെയ്ത് സംസാരിക്കുകയും പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്തവരെ ആദരിക്കുകയും ചെയ്തു. സംസ്ഥാന കോര്‍ഡിനേറ്റര്‍ അഡ്വ. ബിനോയ് തോമസ് വിഷയാവതരണം നടത്തി. വൈസ് ചെയര്‍മാന്മാരായ മുതലാംതോട് മണി, ഫാ. ജോസഫ് കാവനാടിയില്‍ ഭാരവാഹികളായ ജോയി കണ്ണംചിറ, പ്രൊഫ. ജോസ്‌കുട്ടി ഒഴുകയില്‍, രാജു സേവ്യര്‍, പി.ടി ജോണ്‍, അഡ്വ. ജോണ്‍ ജോസഫ്, ഷുക്കൂര്‍ കണാജെ, ഹരിദാസ് കല്ലടിക്കോട്, സുരേഷ് കുമാര്‍ ഓടാപ്പന്തിയില്‍, നൈനാന്‍ തോമസ് മുളപ്‌ളാമഠം, അഡ്വക്കേറ്റ് സുമീന്‍ എസ്. നെടുങ്ങാടന്‍, മനു ജോസഫ്, ഔസേപ്പച്ചന്‍ ചെറുകാട്, പി. ജെ ജോണ്‍ മാസ്റ്റര്‍, അതിരഥന്‍ പാലക്കാട്, ബേബി മുക്കാടന്‍, പോള്‍സണ്‍ അങ്കമാലി, സ്വപ്ന ആന്റണി, ആനന്ദന്‍ പയ്യാവൂര്‍, ഷാജി കാടമന തുടങ്ങിയവര്‍ സംസാരിച്ചു.