ഡി സി എല്‍ തൊടുപുഴ പ്രവിശ്യാ സാരഥി സംഗമം നടത്തി

ഡി സി എല്‍ തൊടുപുഴ പ്രവിശ്യാ സാരഥി സംഗമം നടത്തി
Published on

തൊടുപുഴ : ഡി സി എല്‍ തൊടുപുഴ പ്രവിശ്യാ ഡയറക്‌റ്റേഴ്‌സ് മീറ്റ് സാരഥി സംഗമം 24 അഡ്വ. ദേവസ്യ കാപ്പന്‍ മെമ്മോറിയല്‍ ഹാളില്‍ നടത്തി. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സന്‍ പ്രൊഫ. ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ ചിറ സി എം ഐ മുഖ്യപ്രഭാഷണം നടത്തി .

പ്രവിശ്യാ കോ ഓര്‍ഡിനേറ്റര്‍ റോയ് ജെ കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന റിസോഴ്‌സ് ടീം കോ ഓര്‍ഡിനേറ്റര്‍ തോമസ് കുണിഞ്ഞി, സംസ്ഥാന പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എബി ജോര്‍ജ്, മേഖലാ ഓര്‍ഗനൈസര്‍മാരായ സിസ്റ്റര്‍ ആല്‍ഫി നെല്ലികുന്നേല്‍, റോയി വി. ജോര്‍ജ് , ബിനോജ് ആന്റണി , വിവിഷ് വി റോളന്റ്, പ്രസിഡന്റുമാരായ സിബി കണിയാരകം , ടി. എം ഫിലിപ്പുകുട്ടി , മിനി ജെസ്റ്റിന്‍, പി വി സില്‍ബി മോള്‍ എന്നിവര്‍ പ്രസംഗിച്ചു. മേഖലാതല പ്രവര്‍ത്തന വര്‍ഷ രൂപരേഖ അവതരണത്തെ തുടര്‍ന്ന് സ്‌നേഹ വിരുന്നോടെ സംഗമം സമാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org