മൂലമറ്റം: ഡി സി എല്‍ മേഖലാ സാഹിത്യോത്സവം അറക്കുളം സെന്റ് മേരീസ് എച്ച് എസ് എസിലും ടാലന്റ് ഫെസ്റ്റ് സെന്റ് ജോര്‍ജ് യു പി സ്‌കൂളിലും നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഗ്രെയിസ് തെങ്ങനാകുന്നേല്‍ എസ് എച്ച് ഉദ്ഘാടനം ചെയ്തു. പ്രവിശ്യ കോ ഓര്‍ഡിനേറ്റര്‍ റോയ് ജെ കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
എച്ച് എസ് എസ് വിഭാഗത്തില്‍ മൂലമറ്റം എസ് എച്ച് ഇ എം എച്ച് എസ് എസ് 60 പോയിന്റോടെയും, എച്ച് എസില്‍ അറക്കുളം സെന്റ് മേരീസ് 122 പോയിന്റോടെയും യു പി, എല്‍ പി വിഭാഗങ്ങളില്‍ യഥാക്രമം 146, 136 പോയിന്റുകളോടെ മൂലമറ്റം സെന്റ് ജോര്‍ജും കിരീടങ്ങള്‍ നേടി. എച്ച് എസ് എസില്‍ അറക്കുളം സെന്റ് മേരീസ് ഫസ്റ്റ് റണ്ണര്‍ അപ്പും (51 പോയിന്റ്) മൂലമറ്റം ജി വി എച്ച് എസ് എസ് (45) സെക്കന്റ് റണ്ണര്‍ അപ്പുമായി എച്ച് എസ് വിഭാഗത്തില്‍ 80 പോയിന്റുള്ള മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂളിനു ഫസ്റ്റ് റണ്ണര്‍ അപ്പും 70 പോയിന്റ്റുള്ള കുറുമണ്ണ് സെന്റ് ജോണ്‍സ് എച്ച് എസിനു സെക്കന്റ് റണ്ണര്‍ അപ്പും ലഭിച്ചു.
മൂലമറ്റം എസ് എച്ച് 68 പോയിന്റു നേടി. യു പി യില്‍ 95 പോയിന്റോടെ മൂലമറ്റം എസ് എച്ച് ഫസ്റ്റ് റണ്ണര്‍ അപ്പും 54 പോയിന്റോടെ നീലൂര്‍ സെന്റ് ജോസഫ്‌സ് പബ്ലിക് സ്‌കൂള്‍ സെക്കന്റ് റണ്ണര്‍ അപ്പും കരസ്ഥമാക്കി.
തുടങ്ങനാട് സെന്റ് തോമസിനു 53 പോയിന്റ്റ് ലഭിച്ചു. എല്‍ പി വിഭാഗത്തില്‍ 130 പോയിന്റുള്ള മുട്ടം ഷന്താള്‍ ജ്യോതി ഫസ്റ്റ് റണ്ണര്‍ അപ്പും 83 പോയിന്റുള്ള മൂലമറ്റം എസ് എച്ച് സെക്കന്റ് റണ്ണര്‍ അപ്പുമായി.
പ്രസംഗം, ലളിതഗാനം, ഡി സി എല്‍ ആന്തം, ലഹരി വിരുദ്ധഗാനം, ചെറുകഥ, കവിത, ഉപന്യാസം, മിനിക്കഥ, ദേശഭക്തിഗാനം തുടങ്ങി 40 ഇനങ്ങളില്‍ നടന്ന മത്സരങ്ങളില്‍ മേഖലയിലെ 30 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു. മേഖലാ പ്രസിഡന്റ് സിബി കണിയാരകം, ശാഖാ ഡയറക്ടര്‍മാര്‍, മേഖലാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.