
തൃശൂര്‍: കേരളത്തില്‍ ക്രൈസ്തവസന്യസ്തര്‍ക്കുവേണ്ടി കലാസദന്‍ നടത്തുന്ന സംസ്ഥാനതല ഗാനാലാപനമത്സരത്തിന്റെ ഫൈനല്‍ മത്സരം നവംബര്‍ 18 ന് 2 മണിക്ക് റീജനല്‍ തീയേറ്ററില്‍ വച്ച് അരങ്ങേറുന്നതാണ്. കൂടാതെ പ്രമുഖ സിനിമ - സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇഷ്ടപ്പെട്ട ഗാനങ്ങള്‍ ഉള്‍പ്പെടുത്തി നവംബര്‍ 24 ന് വെള്ളിയാഴ്ച വൈകിട്ട് പാസ്റ്ററല്‍ സെന്ററില്‍ വച്ച് ഒരു ഓണ്‍ലൈന്‍ ഗാനമേളയും നടത്തുന്നതായിരിക്കും. കലാസദന്‍ പ്രത്യേക ജനറല്‍ ബോഡിയോഗത്തില്‍ പ്രസിഡണ്ട് ഡോ. ഇഗ്നേഷ്യസ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഏതാനും ഭരണഘടന ഭേദഗതിയെ സംബന്ധിച്ച് സെക്രട്ടറി ഫാ. ജിയോ തെക്കിനിയത്ത് വിശദീകരിച്ചു. ഭേദഗതിയോഗം ഐക്യകണ്‌ഠേന പാസ്സാക്കി. ബേബി മൂക്കന്‍, ജെയ്ക്കബ് ചെങ്ങലായ്, ബാബു കവലക്കാട്ട്, ജോമോന്‍ ചെറുശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. ചര്‍ച്ചയില്‍ എ. എ. ആന്റണി, സി. ജെ. ജോണ്‍ ഫ്രാന്‍സീസ് നെല്ലിശ്ശേരി, ജോണി പുല്ലോക്കാരന്‍, ലിജിന്‍ ഡേവിസ് തുടങ്ങിയവര്‍ പങ്കെടുത്തു.