മരുഭൂമിയിലെ നീര്‍മരപ്രദേശംപോലെയാണ് ഡി.ബി. ബിനു : പ്രൊഫ. എം. കെ. സാനു

മരുഭൂമിയിലെ നീര്‍മരപ്രദേശംപോലെയാണ് ഡി.ബി. ബിനു : പ്രൊഫ. എം. കെ. സാനു
Published on

ചാവറ കള്‍ച്ചറല്‍ സെന്ററും ആര്‍. ടി. ഐ. കേരള ഫെഡറേഷന്‍ സംയുക്തമായി  ഉപഭോക്തൃതര്‍ക്ക പരിഹാരകമ്മീഷന്‍ എറണാകുളം ജില്ലാ പ്രസിഡന്റായി നിയമിതനായ ശ്രീ. ഡി. ബി. ബിനുവിനെ  പ്രൊഫ. എം. കെ. സാനു പൊന്നാS അണിയിക്കുന്നു. കെ.എ. ഇല്ല്യാസ്, കെ.എന്‍.കെ. നമ്പൂതിരി, അഡ്വ. എ. ജയകുമാര്‍, തോമസ് പുതുശ്ശേരി സി. എം. ഐ., ശശികുമാര്‍ മാവേലിക്കര, ഫാ. അനില്‍ ഫിലിപ്പ്,  എന്നിവര്‍ സമീപം.

മരുഭൂമിയിലെ നീര്‍മര പ്രദേശംപോലെയാണ് ഡി.ബി. ബിനുവെന്ന് പ്രൊഫ. എം.കെ. സാനു അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്ററും ആര്‍.ടി.ഐ. കേരള ഫെഡറേഷന്‍ സംയുക്തമായി  ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ എറണാകുളം ജില്ലാ പ്രസിഡന്റായി നിയമിതനായ ശ്രീ. ഡി.ബി. ബിനുവിന് അനുമോദിക്കുന്നതിനായുള്ള യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിനുവിന്റെ ഉത്തരവുകള്‍ സമൂഹത്തിനും പൊതുനന്മയ്ക്കുമായി മാറുമെന്നത് ഒരു മാസം കൊണ്ടുതന്നെ അദ്ദേഹം നല്‍കിയ ഉത്തരവുകളില്‍ പ്രകടമാണെന്നും ഇനിയും കൂടുതല്‍ ജീവിക്കണമെന്ന ആഗ്രഹം ഇതുമൂലം എന്നില്‍ ജനിപ്പിക്കുന്നുവെന്നും മുഖ്യപ്രഭാഷണം നടത്തിയ ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ അഭിപ്രായപ്പെട്ടു. കാരണം അടുത്ത മൂന്നുവര്‍ഷക്കാലം പ്രകടമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാവുന്ന തരത്തിലുള്ള നീതിബോധവും അര്‍പ്പണമനോഭാവവും വിനയാന്വിതയും ഡി. ബി. ബിനുവില്‍ പ്രകടമാണെന്നും ആശംസയോടെ അദ്ദേഹം പറഞ്ഞു. ആര്‍.ടി. ഐ. കേരള ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ശശികുമാര്‍ മാവേലിക്കര അദ്ധ്യക്ഷത വഹിച്ചു. സാനു മാഷ് ഡി.ബി. ബിനുവിനെ പൊന്നാട അണിയിച്ചു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശ്ശേരി സി.എം.ഐ., കെ.എന്‍.കെ. നമ്പൂതിരി, ഫാ. അനില്‍ ഫിലിപ്പ് , അഡ്വ. എ. ജയകുമാര്‍, കെ. എ. ഇല്ല്യാസ്, മോഹനചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org