കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുക എന്ന സന്ദേശവുമായി സൈക്കിൾ റാലി സംഘടിപ്പിച്ച് എറണാകുളം റെയിൽവേ ചൈൽഡ് ലൈൻ

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുക എന്ന സന്ദേശവുമായി സൈക്കിൾ റാലി സംഘടിപ്പിച്ച് എറണാകുളം റെയിൽവേ ചൈൽഡ് ലൈൻ

എറണാകുളം : എറണാകുളം റെയിൽവേ ചൈൽഡ് ലൈനിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുക എന്ന സന്ദേശവുമായി കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്നും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് സൈക്കിൾ റാലി സംഘടിപ്പിച്ചു. സഹൃദയയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എറണാകുളം റെയിൽവേ ചൈൽഡ് ലൈനിന്റെ ആഭിമുഖ്യത്തിൽ കൊച്ചി മെട്രോ, സെന്റ്. തെരേസാസ് കോളേജ്, ഡോക്ടർ കണ്ണമ്പിള്ളിസ് ഡയബറ്റിസ് സ്പെഷ്യാലിറ്റി സെന്റർ എന്നിവരുമായി സഹകരിച്ചാണ് റാലി സംഘടിപ്പിച്ചത്. സെന്റ്. തെരേസാസ് കോളേജ് പ്രിൻസിപ്പൽ ലിസി മാത്യു റാലി ഫ്ലാഗ് ഓഫ് ചെയ്തു. 2018 ജൂൺ 7 ന് സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ച എറണാകുളം റെയിൽവേ ചൈൽഡ് ലൈൻ നാലു വർഷത്തിനുള്ളിൽ 657 കുട്ടികളെ എറണാകുളം ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും കണ്ടെത്തി സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചിട്ടുണ്ടെന്ന് ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു. റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിസ്വാർത്ഥ സേവനത്തെ അദ്ദേഹം അകമഴിഞ്ഞു അഭിനന്ദിക്കുകയും ചെയ്തു. സൗത്ത് റെയിൽവേ സ്റ്റേഷൻ മാനേജർ വർഗീസ്‌ സ്റ്റീഫൻ, സോഷ്യോളജി ഡിപ്പാർട്മെന്റ് ഹെഡ് സിസ്റ്റർ. സുചിത, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ. ജെൻസി തെരേസ, കൊച്ചി മെട്രോ പബ്ലിസിറ്റി പി. ആർ. എൻ പോളിസി ജനറൽ മാനേജർ സി. നീരീഷ്, റെയിൽവേ ഹെൽത്ത്‌ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരായ പി. എ അരുൺ, എം. എ അരുൺ, കൊച്ചി മെട്രോ പി. ആർ. ഒ ഷെറിൻ റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകർ, സെന്റ്. തെരേസാസ് കോളേജ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
കോവിഡ് കാലത്ത് കുട്ടികൾക്ക് നേരിടേണ്ടി വന്ന മാനസികവും, ശാരീരികവുമായ ബുദ്ധിമുട്ടുകൾ തരണം ചെയ്യുന്നതിനും അവർക്കാവശ്യമായ കരുതലും, സ്നേഹവും പകർന്നു നൽകി ജീവിതത്തിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിനും ഊന്നൽ കൊടുത്തു കൊണ്ട് റെയിൽവേ ചൈൽഡ് ലൈനിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുമെന്ന് കോർഡിനേറ്റർ അമൃത ശിവൻ കൂട്ടിച്ചേർത്തു. സമീപകാലങ്ങളിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിന്റെ വെളിച്ചത്തിലാണ് നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അവർക്കെതിരെ പ്രവർത്തിക്കുക എന്ന സന്ദേശം നൽകിക്കൊണ്ട് സൈക്കിൾ റാലി സംഘടിപ്പിച്ചത്. റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകരായ ഷിംജോ ദേവസ്യ, അഞ്ജന മഹേശൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Pleasചിത്രം : കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുക എന്ന സന്ദേശവുമായി ജവഹർ ലാൽ നെഹ്‌റു മെട്രോ സ്റ്റേഷനിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി സെന്റ്. തെരേസാസ് കോളേജ് പ്രിൻസിപ്പൽ ലിസി മാത്യു റാലി ഫ്ലാഗ് ഓഫ് ചെയ്യുന്നു. സൗത്ത് റെയിൽവേ സ്റ്റേഷൻ മാനേജർ വർഗീസ്‌ സ്റ്റീഫൻ, റെയിൽവേ ഹെൽത്ത്‌ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരായ പി. എ അരുൺ, എം. എ അരുൺ, കൊച്ചി മെട്രോ പബ്ലിസിറ്റി പി. ആർ. എൻ പോളിസി ജനറൽ മാനേജർ സി. നീരീഷ്, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ,സോഷ്യോളജി ഡിപ്പാർട്മെന്റ് ഹെഡ് സിസ്റ്റർ. സുചിത, റെയിൽവേ ചൈൽഡ് ലൈൻ കോർഡിനേറ്റർ അമൃത ശിവൻ, അദ്ധ്യാപിക എലിസബത്ത്, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ. ജെൻസി തെരേസ എന്നിവർ സമീപംe find the attached document.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org