ചാവറ നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ മെയ് 30, 31 തീയതികളില്‍

ചാവറ നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ മെയ് 30, 31 തീയതികളില്‍
Published on

കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്റര്‍ നേതൃത്വത്തില്‍ ചാവറ ഫിലിം സ്‌കൂള്‍, ചാവറ മൂവി സര്‍ക്കിള്‍ ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന എട്ടാമത് നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ മെയ് 30, 31 തീയതികളായി കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടത്തുന്നു.

മികച്ച സിനിമയ്ക്ക് 25000 രൂപയും മികച്ച രണ്ടാമത്തെ സിനിമയ്ക്ക് 20000 രൂപയും മൊമെന്റോയും നല്‍കുന്നു. മികച്ച സംവിധായകന് 15,000 രൂപയും മികച്ച തിരക്കഥയ്ക്ക് ജോണ്‍പോള്‍ തിരക്കഥ പുരസ്‌കാരം 7000 രൂപയും മൊമെന്റോയും,

സംവിധായകൻ  മോഹൻ ൻ്റെപേരിലുള്ള   സ്‌പെഷ്യല്‍ ജൂറിയ അവാര്‍ഡ് 10,000 രൂപയും മൊമെന്റോയും നല്‍കുന്നു. രണ്ട് ദിവസത്തെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്കു പ്രവേശനം സൗജന്യമായിരിക്കുമെന്ന്   ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ അറിയിച്ചു.

logo
Sathyadeepam Online
www.sathyadeepam.org