പ്രത്യാശയുടെ സംസ്‌കാരം ഇന്നിന്റെ ആവശ്യം – മാര്‍ ജോസഫ് കല്ലറങ്ങാട്ട് .

പ്രത്യാശയുടെ സംസ്‌കാരം ഇന്നിന്റെ ആവശ്യം – മാര്‍ ജോസഫ് കല്ലറങ്ങാട്ട് .

പാലാ ഷാലോം രജത ജൂബിലി നിറവില്‍

സ്വയം നടക്കുവാന്‍ ശേഷിയില്ലാത്തവര്‍ക്ക് ഇരുവശങ്ങളിലും താങ്ങു നല്‍കി മുന്നോട്ടു നയിക്കുന്നവരുവാന്‍ നമുക്കു കഴിയണമെന്നും പ്രത്യാശയുടെ സംസ്‌കാരം സംവഹിക്കുന്ന നല്ല സമറിയക്കാര്‍ വര്‍ദ്ധിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണന്നും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പാലാ രൂപതയുടെ അജപാലന ശുശ്രൂഷാകേന്ദ്രമായ ഷാലോം പാസ്റ്ററല്‍ സെന്ററിന്റെ രജത ജൂബിലി സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ബിഷപ്പ്. രൂപതയുടെ മനസ്സാണ് ഷാലോമില്‍ വിളങ്ങി നില്‍ക്കുന്നതെന്നും സഭയുടെ അടിസ്ഥാന ആഭിമുഖ്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഷാലോമിലെ സംഘടനകളും സ്ഥാപനങ്ങളും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നിര്‍വ്വഹിക്കുന്നതെന്നും ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ അഭിപ്രായപ്പെട്ടു. കാല്‍ നൂറ്റാണ്ടു മുന്‍പ് പടുത്തുയര്‍ത്തിയ ഷാലോമിലൂടെ സഭയ്ക്കും സമുദായത്തിനും വളരെയേറെ ദൈവാനുഗ്രഹങ്ങള്‍ ലഭിച്ചു പോരുന്നതായി ബിഷപ്പ് മാര്‍ ജോസഫ്പള്ളിക്കാപറമ്പില്‍ പറഞ്ഞു.

വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റൃന്‍ വേത്താനത്ത്, ഡി.സി.എം.എസ് ഡയറക്ടര്‍ ഫാ. ജോസ് വടക്കേക്കുറ്റ്, പി.എസ്.ഡബ്‌ളയു.എസ്. പി.ആര്‍.ഒ ഡാന്റ്‌റീസ് കൂനാനിക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷാലോം ഡയറക്ടര്‍ ഫാ. സെബാസ്റ്റൃന്‍ പഴേപറമ്പില്‍ സ്വാഗതവും എസ്.എം.വൈ.എം ഡയറക്ടര്‍ ഫാ. തോമസ് സിറിള്‍ തയ്യില്‍ നന്ദിയും പറഞ്ഞു. വികാരിജനറാളുമാരായ മോണ്‍. എബ്രാഹം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് മലേപറമ്പില്‍, മോണ്‍. ജോസഫ് തടത്തില്‍, ചാന്‍സിലര്‍ ഫാ. ജോസ് കാക്കല്ലില്‍, പ്രൊകുറേറ്റര്‍ ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, അസി. ചാന്‍സിലര്‍ ഫാ. ജോസ് വാട്ടപ്പള്ളില്‍, ഷാലോം മുന്‍ ഡയറക്ടര്‍മാരായ ഫാ. ജോര്‍ജ് വെട്ടുകല്ലേല്‍, ഫാ. സെബാസ്റ്റിയന്‍ കൊല്ലംപറമ്പില്‍, ഫാ. തോമസ് മേനാച്ചേരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വിശ്വാസപരിശീലനം, ഫാമിലി അപ്പസ്‌തോലേറ്റ്, കോര്‍പ്പറേറ്റ് എഡ്യുക്കേഷനല്‍ ഏജന്‍സി , ബൈബിള്‍ അപോസ്റ്റലെറ്റ്, ഇവാഞ്ചലൈസേഷന്‍, കുടുംബ കോടതി, പി.എസ്.ഡബ്‌ള്യു.എസ്, ഡി.സി.എം.എസ്, എസ്.എം.വൈ.എം, കുടുംബ കൂട്ടായ്മ, കെ.സി.എസ്.എല്‍, പാലാ കമ്മ്യൂണിക്കേഷന്‍, ഡി.എഫ്.സി, പ്രൊലൈഫ്, ജീസസ് യൂത്ത്, കെയര്‍ ഹോംസ് തുടങ്ങി രൂപതയുടെ വിവിധ ശുശ്രൂഷാ വിഭാഗങ്ങളുടെയും സംഘടനകളുടെയും കേന്ദ്ര ഓഫീസുകള്‍ ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഷാലോം പാസ്റ്ററല്‍ സെന്റര്‍. 1996 ല്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പിതാവാണ് ഷാലോമിന്റെ ആശീര്‍വാദകര്‍മ്മം നിര്‍വ്വഹിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org