
തൃശൂര്‍: കള്‍ച്ചറല്‍ സിറ്റി റോട്ടറി ക്ലബ്ബിന്റെ ഭക്ഷ്യകിറ്റ് വിതരണ ഉദ്ഘാടനം കുരിയച്ചിറ സ്ലം സര്‍വ്വീസ് സെന്ററില്‍ വെച്ച് അഡ്വ. പി. ബാലചന്ദ്രന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.
"കോവിഡ് കാലഘട്ടത്തില്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ സ്വയം രോഗപ്രതിരോധത്തില്‍ ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ തൃശൂരിന്റെയും ഇവിടുത്തെ ആദ്യകാല സാമൂഹ്യസംഘടനകളുടെയും ചരിത്രവും അനുഭവങ്ങളും ഉള്‍കൊണ്ട് സമൂഹത്തില്‍ നൂതനവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാനുള്ള അവസരങ്ങളായി ഇതിനെ മാറ്റിയെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു."
50 അയല്‍ക്കൂട്ടങ്ങളിലെ തെരഞ്ഞെടുത്ത 150 കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്. പ്രസിഡണ്ട് ഡോ. മനോജ് പോള്‍ അദ്ധ്യക്ഷത വഹിച്ചു. തൃശൂര്‍ റോട്ടറി ക്ലബ് പ്രസിഡണ്ട് ഡോ. ഡേവിഡ് സാജ് പദ്ധതി വിശദീകരണം നടത്തി. ഫാ. തോമസ് ചൂണ്ടല്‍, റോട്ടറി അസി. ഗവര്‍ണര്‍ പ്രതാപ് വര്‍ക്കി, അഡ്വ. ആന്റോ ഡേവിസ്, ഫാ. സിന്റോ തൊറയന്‍, ബേബി മൂക്കന്‍, ജോഫിന്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. സജി, പോളി ജോണ്‍, ജോയ് പോള്‍, പ്രേമ മൈക്കിള്‍, ജാന്‍സി, ഇസിദോര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.