കത്തോലിക്ക കോണ്‍ഗ്രസ്സ് ഗ്രാജുലാസിയോ 2025 സംഘടിപ്പിച്ചു

കത്തോലിക്ക കോണ്‍ഗ്രസ്സ് ഗ്രാജുലാസിയോ 2025  സംഘടിപ്പിച്ചു
Published on

പുത്തന്‍പീടിക : സെന്റ് ആന്റണീസ് പള്ളി കത്തോലിക്ക കോണ്‍ഗ്രസ്സ് (AKCC) യുടെ നേതൃത്വത്തില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ പുത്തന്‍പീടിക ഹയര്‍ സെക്കന്ററി സ്‌കൂളിലയും,

മറ്റു സ്‌കൂളുകളില്‍ പഠിച്ച ഇടവകയിലെ മറ്റു വിദ്യാര്‍ഥികളെയും, എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സെന്റ് ആന്റണീസ് ഹൈസ്‌കൂളിനെയും, തൃശൂര്‍ അതിരൂപത കോര്‍പ്പറേറ്റ് ഏജന്‍സിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹയര്‍ സെക്കന്ററി സ്‌കൂളിനെയും,

മതബോധന പരീക്ഷയില്‍ 2024-25 വര്‍ഷം ഒന്നാം ക്ലാസ് മുതല്‍ എ സി സി വരെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവരെയും, ഇടവകയില്‍ പുതിയ നിയമം ബൈബിള്‍ പൂര്‍ണ്ണമായും പകര്‍ത്തി എഴുതിയവരെയും വിന്‍സി പുലിക്കോട്ടില്‍ മെമ്മോറിയല്‍ പുരസ്‌ക്കാരം നല്‍കിയും,

ഹയര്‍ സെക്കന്ററിയിലെ സയന്‍സിനും, ഹ്യൂമാനിറ്റീസിനും ടോപ്പര്‍മാരായ വിദ്യാര്‍ഥികള്‍ക്ക് 5001 രൂപയും മൊമന്റോയും ഡോ. ഫിലോമിന ചിറയത്ത് മെമ്മോറിയല്‍ പുരസ്‌ക്കാരം നല്‍കിയും ആദരിച്ചു.

ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഗ്രാജുലാസിയോ 2025 അനുമോദന ചടങ്ങില്‍ കത്തോലിക്ക കോണ്‍ഗ്രസ്സ് പ്രസിഡന്റ് ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ചു. ഇടവക വികാരി റവ ഫാ ജോസഫ് മുരിങ്ങാത്തേരി ഗ്രാജുലാസിയോ 2025 ഉദ്ഘാടനം ചെയ്തു.

കത്തോലിക്ക കോണ്‍ഗ്രസ്സ് അതിരൂപത ജനറല്‍ സെക്രട്ടറി കെ സി ഡേവീസ് വിന്‍സി പുലിക്കോട്ടില്‍ മെമ്മോറിയല്‍ പുരസ്‌ക്കാര വിതരണവും, അസി. വികാരി ഫാ. ജോഫിന്‍ അക്കരപട്ട്യേക്കല്‍ ഡോ. ഫിലോമിന ചിറയത്ത് മെമ്മോറിയല്‍ പുരസ്‌ക്കാര വിതരണവും നടത്തി. പാദുവ കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിസ്മ മുഖ്യാതിഥിയായിരുന്നു.

കത്തോലിക്ക കോണ്‍ഗ്രസ്സ് സെക്രട്ടറി പോള്‍ പി എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൈക്കാരന്‍ ആല്‍ഡ്രിന്‍ ജോസ്, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ സ്മിത പി ജോസ്, ഹൈസ്‌ക്കൂള്‍ പ്രതിനിധി ദീപ ടീച്ചര്‍, മാതൃവേദി പ്രസിഡന്റ് ഷാലി ഫ്രാന്‍സിസ്, വിന്‍സി പുലിക്കോട്ടില്‍ ട്രസ്റ്റ് മെമ്പര്‍ സെയിന്‍ വിന്‍സി, ദര്‍ശനസഭ പ്രതിനിധി വിന്‍സെന്റ് കുണ്ടുകുളങ്ങര,

ഫ്രാന്‍സിസ്‌കന്‍ അല്‍മായ സഭ പ്രതിനിധി ഗ്രേസി ബാബു, കെ സി വൈ എം ട്രഷറര്‍ ഗബ്രിയേല്‍, സി എല്‍ സി പ്രസിഡന്റ് അജിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. കത്തോലിക്ക കോണ്‍ഗ്രസ്സ് വൈ. പ്രസിഡന്റ് എ സി ജോസഫ് സ്വാഗതവും ട്രഷറര്‍ വിന്‍സെന്റ് മാടശ്ശേരി നന്ദിയും രേഖപ്പെടുത്തി. വര്‍ഗ്ഗീസ് കെ എ, ജെസ്സി വര്‍ഗീസ്, ആനി ജോയ്, ലൂയീസ് താണിക്കല്‍, ഗ്ലാഡിസ് ഫെന്നി, ബിജു ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org