
പുത്തൻപീടിക: സെൻ്റ് ആൻ്റണീസ് പള്ളി കത്തോലിക്ക കോൺഗ്രസ് യൂണിൻ്റെ നേതൃത്വത്തിൽ സെൻറ് തോമസ് ശ്ലീഹായുടെ രക്തസാക്ഷിത്വദിനത്തിൽ മെമ്പർഷിപ്പ് കാമ്പയിൻ നടത്തി. കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് പ്രസിഡൻ്റ് ആൻ്റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടവക ഡയറക്ടർ റവ ഫാ. റാഫേൽ താണിശ്ശേരി സിങ്കോ ചിറമ്മലിന് മെമ്പർഷിപ്പ് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു സെക്രട്ടറി ജോബി. സി .എൽ, ട്രഷറർ ലൂയീസ് താണിക്കൽ ഭാരവാഹികളായ ജേക്കബ്ബ് തച്ചിൽ, ഷാലി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. ഇന്ത്യയിലെ ആദ്യത്തെ അത്മായവിശുദ്ധൻ ദേവസഹായം പിള്ളക്കെതിരെ ആർഎസ്എസ് -സംഘപരിവാർ ഔദ്യോദിക പ്രസിദ്ധീകരണത്തിൽ വന്ന ലേഖനം അപലയനീയമാണെന്ന് യോഗം കുറ്റപ്പെടുത്തി. അദേഹത്തെ വിമർശിക്കുന്നതിലൂടെ തീവ്രഹിന്ദുത്വ വാദികളുടെ അജണ്ടയുണ്ട് എന്ന് തെളിയിക്കുന്നതാണ് ലേഖനം ദേവസഹായം പിള്ളയെ മോഷ്ടാവായും, രാജ്യദ്രോഹിയായും ലേഖനത്തിൽ ചിത്രീകരിക്കുന്നതോടൊപ്പം കത്തോലിക്ക സഭയെ വ്യാജ ചരിത്ര നിർമാതാക്കളായും ചിത്രീകരിക്കുന്നത് വേദനാജനകവും മതേതരത്വത്തിന് മുറിവുണ്ടാക്കുന്നത് മാണെന്നും യോഗം പറഞ്ഞു