കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണ ജാഥ സ്വാഗത സംഘം രൂപീകരിച്ചു

കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണ ജാഥ സ്വാഗത സംഘം രൂപീകരിച്ചു
Published on

തൃശൂര്‍: 'നീതി ഔദാര്യമല്ല അവകാശമാണ്' എന്ന സന്ദേശം ഉള്‍കൊണ്ട് മതേതരത്വം ഭരണഘടന സംരക്ഷണം, ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്, വന്യമൃഗ അക്രമണം ഭൂനിയമങ്ങള്‍, കാര്‍ഷികോല്‍പന്ന വിലത്തകര്‍ച്ച, വിദ്യഭ്യാസ ന്യൂനപക്ഷ അവഗണന തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന അവകാശ സംരക്ഷണ ജാഥ നടത്തുന്നു. ജാഥയ്ക്ക് ഒക്‌ടോബര്‍ 17 ന് ഉച്ചതിരിഞ്ഞ് 5-ന് തൃശൂര്‍ കോര്‍പ്പറേഷന്‍ സെന്ററില്‍ സ്വീകരണം നല്‍കുന്നു.

സ്വീകരണത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം യോഗത്തിന്റെയും ഓഫീസ്സിന്റെയും ഉദ്ഘാടനം അതിരൂപത ഡയറക്ടര്‍ ഫാ. ജീജോ വള്ളപ്പാറ നിര്‍വഹിച്ചു. അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശ്ശേരി അധ്യക്ഷത വഹിച്ചു.

പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, അതിരൂപത ജനറല്‍ സെക്രട്ടറി കെ സി ഡേവീസ്, അതിരൂപത ട്രഷറര്‍ റോണി അഗസ്റ്റ്യന്‍, ജോ. സെക്രട്ടറിമാരായ ആന്റോ തൊറയന്‍, മേഴ്‌സി ജോയ്, പുത്തന്‍പള്ളി ഫൊറോന പ്രസിഡന്റ് ഷാനു ജോര്‍ജ്, ലൂര്‍ദ്ദ് ഫൊറോന പ്രസിഡന്റ് വി ഡി ഷാജന്‍, ഒല്ലൂര്‍ ഫൊറോന പ്രസിഡന്റ് അലോഷ്യസ് കുറ്റിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

ജാഥ സ്വീകരണത്തിന് മുന്നോടിയായി ഒക്‌ടോബര്‍ 15, 16 തീയതികളില്‍ അതിരൂപത തലത്തില്‍ വിളംബര പ്രചരണ ജാഥ നടത്തുവാന്‍ തിരുമാനിച്ചു.

സ്വീകരണ ഒരുക്കങ്ങള്‍ക്കായി ഷാനു ജോര്‍ജ്, വി ഡി ഷാജന്‍, അലോഷ്യസ് കുറ്റിക്കാട്ട്, ഫാന്‍സി ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ 101 അംഗ കമ്മറ്റി രൂപികരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org