
കാഞ്ഞൂര്‍: മഞ്ഞപ്ര, വല്ലം, കാഞ്ഞൂര്‍ ഫൊറോനകളിലെ വിശ്വാസ പരിശീലകരുടെ മേഖല കണ്‍വന്‍ഷന്‍ കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നടന്നു. സമാപന സമ്മേളനം മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. വിശ്വാസത്തിന്റെ വിത്ത് വിതയ്ക്കുന്ന സഭയുടെ മനോഹര പങ്കാളികളാണ് വിശ്വാസ പരിശീലകരെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വാസ പരിശീലന രംഗത്ത് ജൂബിലി ആഘോഷിക്കുന്ന അധ്യാപകരെ ആദരിച്ചു. അതിരൂപത തലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരം നല്‍കി. മഞ്ഞപ്ര ഫൊറോന വികാരി ഫാ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍, അതിരൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ ഫാ. പോള്‍ മോറേലി, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. നിഖില്‍ പടയാട്ടി,
ഫൊറോന സെക്രട്ടറിമാരായ സിസ്റ്റര്‍ ലിസറ്റ്, സിസ്റ്റര്‍ ഐറിന്‍, സിസ്റ്റര്‍ അമല, വല്ലം ഫൊറോന പ്രമോട്ടര്‍ ഷാജു ഏര്‍ത്തടത്തില്‍, കാഞ്ഞൂര്‍ ഫൊറോന പള്ളി സണ്‍ഡേ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ സിനു പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. അഗസ്റ്റിന്‍ കല്ലേലി ക്ലാസ് നയിച്ചു. വി. കുര്‍ബാനയും കലാപരിപാടികളും ഉണ്ടായിരുന്നു. ഫാ. ആന്റോ ചേരാന്‍തുരുത്തി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.