വിശ്വാസപരിശീലനത്തിൽ നിർമ്മിതബുദ്ധി സാധ്യതകൾ പ്രയോജനപ്പെടുത്തുക - മന്ത്രി റോജി എം. ജോൺ

വിശ്വാസപരിശീലനത്തിൽ നിർമ്മിതബുദ്ധി  സാധ്യതകൾ പ്രയോജനപ്പെടുത്തുക - മന്ത്രി റോജി എം. ജോൺ
Published on

കാലടി: വിശ്വാസപരിശീലനത്തിൽ നിർമ്മിതബുദ്ധി പോലെയുള്ള നവ സാങ്കേതികവിദ്യ പ്ലാറ്റ്ഫോമുകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം ജോൺ പ്രസ്താവിച്ചു. കാലടി സെ. ജോർജ് പള്ളിയിൽ ഡിജിറ്റൽ വർഷം 2026 - 27 ൻ്റെ അതിരൂപതാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൊബൈൽ ഫോൺ നന്മയ്ക്കും തിന്മയ്ക്കും ഉപകരിക്കും.

സാമൂഹ്യ മാധ്യമങ്ങളുടെ ശരിയായ ഉപയോഗത്തിന് ശാസ്ത്രീയവും സുവിശേഷാത്മകവുമായ പരിശീലനം ആവശ്യമാണ്. പുതിയ അധ്യയന വർഷത്തിലെ ഡിജിറ്റൽ ആരോഗ്യ വർഷ പ്രവർത്തന പരിപാടികൾ അതിന് സഹായിക്കട്ടെ - അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്മേളനത്തിൽ ഏറണാകുളം ~ അങ്കമാലി മേജർ അതിരുപതാ വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ ഫാ. പോൾ മോറേലി ആമുഖ സന്ദേശം നൽകി. വികാരി ഫാ. മാത്യു കിലുക്കൻ സ്വാഗതവും അസി. ഡയറക്ടർ ഫാ. സച്ചിൻ മാമ്പുഴയ്ക്കൽ നന്ദിയും പറഞ്ഞു.

വിശ്വാസപരിശീനത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു. കാലടി ഇടവകയുടെ ആദരം കൈക്കാരൻമാർ മന്ത്രിയ്ക്ക് കൈമാറി. ഫാ സാബു കുമ്പുക്കൽ രചിച്ച `ഡിജിറ്റൽ വെൽനസ്സ് ` എന്ന പുസ്തകത്തിൻ്റെ 17-ാം പതിപ്പിൻ്റെ പ്രകാശനവും ചടങ്ങിൽ നടന്നു.

logo
Sathyadeepam Online
www.sathyadeepam.org