വിശുദ്ധ വേഷധാരികളായി ക്യാറ്റിക്കിസം വിദ്യാര്‍ത്ഥികള്‍

വിശുദ്ധ വേഷധാരികളായി ക്യാറ്റിക്കിസം വിദ്യാര്‍ത്ഥികള്‍
Published on

കാഞ്ഞൂര്‍ : സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ ഞായറാഴ്ച്ചകളില്‍ കുട്ടികളുടെ ദിവ്യബലിയ്ക്ക് ശേഷം അസംബ്ലിയില്‍ ഓരോ ക്ലാസ്സിന്റെയും നേതൃത്വത്തില്‍ വിശുദ്ധരെ ഓരോരുത്തരെയായി പരിചയപ്പെടുത്തിവരുന്നു. വിശുദ്ധന്റെ / വിശുദ്ധയുടെ രൂപസാദൃശ്യമുള്ള കുട്ടികള്‍, വിശുദ്ധരുടെ അതേ വേഷവിധാനങ്ങളോടെ കുട്ടികള്‍ക്ക് മുമ്പില്‍ വരുന്നു. വിശുദ്ധരെ പരിചയപ്പെടുത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധയോടുകൂടി അവരുടെ ജീവചരിത്രം ശ്രവിക്കാനും, വിശുദ്ധന്റെ രൂപം കുട്ടികളുടെ മനസ്സില്‍ പതിയാനും ഇതുമൂലം സാധ്യമാകുന്നു. വിശുദ്ധരുടെ പ്രാര്‍ത്ഥനാജീവിതം, പ്രത്യേകതകള്‍, അത്ഭുതങ്ങള്‍ ഇവയെല്ലാം പരിചയപ്പെടുത്തിയും, ഒപ്പം ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പതിച്ചും ക്രിയാത്മകമായി കുട്ടികള്‍ വിശുദ്ധരെ പരിചയപ്പെടുത്തുന്നു.

വി.അന്തോണീസ് ആയി ജോഫിനും, വി. ജെര്‍മാന ആയി അന്ന ജോജോയും വേഷമണിഞ്ഞു.

വികാരി റവ. ഫാ. ജോയ് കണ്ണമ്പുഴ, അസി. ഡയറക്ടര്‍ റവ. ഫാ. ഡോണ്‍ മുളവരിയ്ക്കല്‍, പ്രധാനാധ്യാപകന്‍ സിനു പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി റവ.സി.ഷാലി റോസ്, അദ്ധ്യാപകരായ ശ്രീ.റോയ് പടയാട്ടി, റവ.സി. ബെറ്റ്‌സി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വരുന്ന ആഴ്ചകളിലും ഓരോ ക്ലാസ്സിന്റെയും നേതൃത്വത്തില്‍ ഇപ്രകാരം വിശുദ്ധരെ പരിചയപ്പെടുത്തും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org