കോസ്പാക് ടീം രൂപീകരിച്ചു

COSPAC team formed.
Published on

കൊച്ചി: കോൺകോർദിയ സപ്തവത്സര പദ്ധതിയുടെ കീഴിൽ കൊച്ചി രൂപതയിൽ പ്രവർത്തിക്കുന്ന കൊച്ചിൻ സ്പോർട്ട്സ് അക്കാദമിയുടെ ഫുട്ബോൾ പരിശീലനക്കളരി ഇടക്കൊച്ചി അക്വിനാസ് ഗ്രൗണ്ടിൽ ആരംഭിച്ചു. പരിശീലനക്കളരിയുടെ ഉദ്ഘാടനം പ്രമുഖ ഫുട്ബോൾ പരിശീലകൻ റൂഫസ് ഡിസൂസ നിർവഹിച്ചു. ഇരുന്നുറിലധികം ഫുട്ബോൾ മത്സരാർത്ഥികളിൽ നിന്ന് കോസ്പാക് പുരുഷ-വനിത ടീമുകളെ തിരഞ്ഞെടുത്തു.

തുടർ പരിശീലനവും വിശദ പദ്ധതികളും വിവരിച്ചു കൊണ്ട് ഫാ. ജോണി സേവ്യർ പുതുക്കാട്ട്, ഫാ. ഫ്രാൻസീസ് സേവ്യർ കളത്തിവീട്ടിൽ, ഫാ. ആൻ്റെണി തൈവിട്ടിൽ, ഫാ. പ്രസാദ് കണ്ടത്തിപറമ്പിൽ,  ഫാ. ഡേവിഡ് നാനാട്ട് , ഫാ.മാത്യു പുതിയാത്ത്, ഫാ.ജോസഫ് ചിറാപ്പിള്ളിയിൽ,കാസി പൂപ്പന, ഷാജി ജോസ്,ജോൺ റാൽബിൻ, റോമിയോ മെൻഡസ്, ജൂട്സൻ പീറ്റർ, സജി ജോസഫ്, മാലിക് ഡിനാർ, എന്നീ ഫിസിക്കൽ ട്രെയിനേഴ്സും ക്യാമ്പിൽ പങ്കെടുത്തു സംസാരിച്ചു.

logo
Sathyadeepam Online
www.sathyadeepam.org