സെര്‍വിക്കല്‍ ക്യാന്‍സര്‍ അവബോധ പരിപാടിയും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

കോട്ടയം കാരിത്താസ് ഹോസ്പിറ്റലിന്റെയും കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ വെളിയനാട് സെന്റ് മൈക്കിള്‍സ് ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ച  സെര്‍വിക്കല്‍ ക്യാന്‍സര്‍ അവബോധ പരിപാടിയുടെയും സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെയും ഉദ്ഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ എം.വി പ്രിയ ടീച്ചര്‍ നിര്‍വ്വഹിക്കുന്നു.
കോട്ടയം കാരിത്താസ് ഹോസ്പിറ്റലിന്റെയും കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ വെളിയനാട് സെന്റ് മൈക്കിള്‍സ് ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ച സെര്‍വിക്കല്‍ ക്യാന്‍സര്‍ അവബോധ പരിപാടിയുടെയും സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെയും ഉദ്ഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ എം.വി പ്രിയ ടീച്ചര്‍ നിര്‍വ്വഹിക്കുന്നു.

കോട്ടയം: ആരോഗ്യ അവബോധത്തോടൊപ്പം ആരോഗ്യ സുരക്ഷയും ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിന്റെയും കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ അവബോധ പരിപാടിയും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്, ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ വെളിയനാട് യൂണിറ്റിന്റെ സഹകരണത്തോടെ വെളിയനാട് സെന്റ് മൈക്കിള്‍സ് ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെയും മെഡിക്കല്‍ ക്യാമ്പിന്റെയും ഉദ്ഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ എം.വി പ്രിയ ടീച്ചര്‍ നിര്‍വ്വഹിച്ചു. വെളിയനാട് സെന്റ് മൈക്കിള്‍സ് ചര്‍ച്ച് വികാരി റവ. ഫാ. ബൈജു അച്ചിറതലയ്ക്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വെളിയനാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ സനല്‍ കുമാര്‍, മുന്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. ജേക്കബ് എബ്രഹാം, വെളിയനാട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പര്‍ അനു എബ്രഹാം, കാരിത്താസ് ഹോസ്പിറ്റല്‍ കമ്മ്യൂണിറ്റി മെഡിസിന്‍ സീനിയര്‍ സ്‌പെഷിലിസ്റ്റ് ഡോ. ഷാരോണ്‍ രാജ്, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഇടയ്ക്കാട് ഫൊറോന വൈസ് പ്രസിഡന്റ് പി.സി റോയി, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ആനി തോമസ്, ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ പ്രതിനിധി സാലി മാത്യു എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസ് ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകരായ ഷീബ ജോസഫ്, ലീന സിബിച്ചന്‍, ഗ്രേസി സണ്ണി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ബോധവല്‍ക്കരണ പരിപാടിയോടനുബന്ധിച്ച് നടത്തപ്പെട്ട സൗജന്യ മെഡിക്കല്‍ ക്യാമ്പിന് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. സണ്ണി ജോര്‍ജ്ജ്, കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ. മരിയ, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോ. ഷാരോണ്‍ രാജ്, ന്യൂറോളജി വിഭാഗത്തിലെ ഡോ. സയന എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പിനോടനുബന്ധിച്ച് സൗജന്യ ഇസിജി, ഇക്കോ, ബ്ലഡ് പ്രഷര്‍, ഷുഗര്‍ പരിശോധനയോടൊപ്പം മരുന്ന് വിതരണവും നടത്തപ്പെട്ടു.

ഫാ. സുനില്‍ പെരുമാനൂര്‍

എക്‌സിക്യൂട്ട് ഡയറക്ടര്‍

ഫോണ്‍: 9495538063

ഫോട്ടോ അടിക്കുറിപ്പ്:

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org