
എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപവർത്തന വിഭാഗമായ സഹൃദയ , യൂണിയൻ ബാങ്ക്, നെല്ലാട് ദേശീയ ഗ്രാമീണ തൊഴിൽ പരിശീലന കേന്ദ്രം, ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എനേബിൾ ഇന്ത്യ എന്നിവരുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച ദശദിന സംരംഭകത്വ വികസന പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പറവുർ കച്ചേരിപ്പടി സഹൃദയ റീജണൽ ഓഫീസിൽ സഹൃദയ ഡയറക്ടർ ഫാ ജോസ് കൊളുത്തു വെള്ളിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എറണാകുളം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. 21 പേർ പരിശീലനത്തിൽ പങ്കെടുത്തു. സഹൃദയ മേഖലാ ഡയറക്ടർ ഫാ. കുരുവിള മരോട്ടിക്കൽ , ദേശീയ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രം കോർഡിനേറ്റർ ബി.എസ്. ജിതിൻ, സഹൃദയ കോ ഓർഡിനേറ്റർ സെലിൻ പോൾ എന്നിവർ സംസാരിച്ചു.