വിശ്വാസ പരിശീലകരായ കർമ്മലീത്ത കന്യാസ്ത്രീമാരെ ആദരിച്ചു

വിശ്വാസ പരിശീലകരായ കർമ്മലീത്ത കന്യാസ്ത്രീമാരെ ആദരിച്ചു
Published on

കാഞ്ഞൂർ : പരി.കർമ്മല മാതാവിന്റെ തിരുന്നാളിനോടനുബന്ധിച്ച് വിശ്വാസ പരിശീലകരായ റവ. സി. ഷാലി റോസ്, റവ. സി. ലിസ് ജോ, റവ. സി. ബെറ്റ്സി, റവ. സി. ഡിവീന, റവ. സി. അഞ്ജലി, റവ. സി. ഷിൽഡ എന്നിവരെ ആദരിച്ചു. വി. കുർബാനയ്ക്ക് ശേഷം നടന്ന അസംബ്ലിയിൽ വികാരി റവ. ഫാ. ജോയ് കണ്ണമ്പുഴ സിസ്റ്റേഴ്സിന് പൂക്കൾ സമ്മാനിച്ചു. കർമ്മല മാതാവിനെക്കുറിച്ച് റവ. സി. ഷാലി റോസ് കുട്ടികൾക്ക് സന്ദേശം നൽകി. തിരുന്നാളിന്റെ ഭാഗമായി അമ്പതോളം വരുന്ന ടീച്ചേഴ്സിന് മാതാവിന്റെ ഉത്തരീയം സമ്മാനിച്ചു. ക്ലാസിനുശേഷം നടന്ന മീറ്റിങ്ങിൽ ബഹു. സിസ്റ്റേഴ്സ് ഒരുമിച്ച് കർമ്മല മാതാവിന്റെ ഗാനം ആലപിച്ചു. തുടർന്ന് സ്നേഹവിരുന്നും നൽകുകയുണ്ടായി.

വികാരി റവ. ഫാ. ജോയ് കണ്ണമ്പുഴ, അസി. ഡയറക്ടർ റവ. ഫാ. ഡോൺ മുളവരിയ്ക്കൽ, പ്രധാനാധ്യാപകൻ സിനു പുത്തൻപുരയ്ക്കൽ, സെക്രട്ടറി റവ. സി. ഷാലി റോസ് എന്നിവർ നേതൃത്വം നൽകി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org