
കൊരട്ടി: നൈപുണ്യ കോളേജിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച " മാർ ആന്റണി കാർഡിനൽ പടിയറ പ്രഭാഷണ പരമ്പരയുടെ" ഉദ്ഘാടനം - എറണാകുളം - അങ്കമാലി അതിരൂപത വികാരി ജനറാൾ റവ.ഡോ. വർഗീസ് പൊട്ടക്കൽ നിർവ്വഹിച്ചു. ചടങ്ങിൽ കോളേജ് എക്സിക്യുട്ടീവ് ഡയറക്ടറും പ്രിൻസിപ്പലുമായ റവ. ഡോ. പോളച്ചൻ കൈത്തോട്ടുങ്കൽ സ്വാഗതം ആശംസിച്ചു.
മുൻ ചീഫ് സെക്രട്ടറിയും സാഹിത്യകാരനും ചലച്ചിത്ര ഗാനരചയിതാവുമായ ശ്രീ.കെ. ജയകുമാർ ഐ.എ.എസ്. മുഖ്യ അതിഥിയായി പങ്കെടുത്തു. വിദ്യാഭ്യാസ രംഗത്തെ മികവിനു വേണ്ടി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.
ചടങ്ങിൽ സാമൂഹികരംഗത്തെ ഉന്നത വ്യക്തികൾ പങ്കെടുത്തു. സീറോ മലബാർ സഭ മുൻ മേജർ ആർച്ചുബിഷപ് കാർഡി നൽ ആന്റണി പടിയറയെ കുറിച്ചുള്ള ഒരു വീഡിയോ ചടങ്ങിൽ പ്രകാശിപ്പിക്കുകയും അദ്ദേഹത്തെക്കുറിച്ചുള്ള സ്മരണ പുതുക്കുകയും ചെയ്തു.
അക്കാദമിക് വൈസ് പ്രിൻസിപ്പൽ ട്രീസ പാറക്കൽ, എച്ച്.ആർ ഡയറക്ടർ ഡോ. സാബു വർഗ്ഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.