ദമ്പതി ധ്യാനം ഏപ്രില്‍ 13-16

എറണാകുളം-അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്ര ത്തിന്റെ നേതൃത്വത്തില്‍ കാലടി ജീവാലയ ഫാമിലി പാര്‍ക്കില്‍ വച്ച് ദമ്പതി ധ്യാനം നടത്തപ്പെടുന്നു. ഭാര്യ-ഭര്‍തൃ വ്യത്യസ്തതകളെ ആഘോഷമാക്കാനും വ്യക്തിത്വ വ്യത്യാസങ്ങളുടെ സമന്വയത്തി ലൂടെ ആരോഗ്യകരമായ കുടുംബ ബന്ധങ്ങള്‍ പിറവിയെടുക്കുവാ നും ദാമ്പത്യ ജീവിതത്തിന്റെ വ്യത്യസ്തതയും അവിഭാജ്യതയും മുന്നില്‍ കണ്ടുകൊണ്ട് കുടുംബ ബന്ധങ്ങളെ രൂപപ്പെടുത്തുവാനും വളര്‍ത്തുവാനും കഴിയുന്ന രീതിയിലാണ് ധ്യാനം. വിവാഹത്തിലെ ആത്മീയത, ഫലപ്രദമായ ആശയവിനിമയം തുടങ്ങിയവയിലൂടെ മാതൃകാദാമ്പത്യം രൂപപ്പെടുത്തിയെടുക്കുവാനും സഹായകരമായ വ്യത്യസ്ത വിചിന്തനങ്ങള്‍ക്കൊപ്പം അറിവും പരിശീലനവും നല്‍കു ന്ന ആത്മീയ മനഃശാസ്ത്ര രംഗത്തുള്ള വിദഗ്ധര്‍ കൈകാര്യം ചെയ്യു ന്ന സൈക്കോ സ്പിരിച്വല്‍ പ്രോഗ്രാമാണ് ദമ്പതി ധ്യാനം. ദമ്പതി കള്‍ക്കുവേണ്ടി 2023 ഏപ്രില്‍ 13 വ്യാഴം വൈകീട്ട് 6 മുതല്‍ ഏപ്രില്‍ 16 ഞായര്‍ വൈകീട്ട് 4 വരെയായിരിക്കും ധ്യാനം. പ്രവേശനം 20 ദമ്പതികള്‍ക്ക് മാത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 04842462607, 8078334522, 8281544111, 9387074649

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org