എറണാകുളം - അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കാലടി ജീവാലയ ഫാമിലി പാര്‍ക്കില്‍ വച്ച് ദമ്പതി ധ്യാനം നടത്തപ്പെടുന്നു. ഭാര്യ ഭര്‍തൃ വ്യത്യസ്തതകളെ ആഘോഷമാക്കാന്‍, വ്യക്തിത്വവ്യത്യാസങ്ങളുടെ സമന്വയത്തിലൂടെ ആരോഗ്യകരമായ കുടുംബ ബന്ധങ്ങള്‍ പിറവിയെടുക്കുവാന്‍, ദാമ്പത്യ ജീവിതത്തിന്റെ വ്യത്യസ്തതയും അവിഭാജ്യതയും മുന്നില്‍ കണ്ടുകൊണ്ട് കുടുംബ ബന്ധങ്ങളെ രൂപപ്പെടുത്തുവാനുംവളര്‍ത്തുവാനും, വിവാഹത്തിലെ ആത്മീയത, ഫലപ്രദമായ ആശയ വിനിമയം തുടങ്ങിയവയിലൂടെ നല്ല മാതൃകാ ദാമ്പത്യം രൂപപ്പെടുത്തിയെടുക്കുവാനും സഹായകരമായ വ്യത്യസ്ത വിചിന്തനങ്ങള്‍ക്കൊപ്പം അറിവും പരിശീലനവും നല്‍കുന്ന ആത്മീയ - മനശ്ശാസ്ത്ര രംഗത്തുള്ള വിദഗ്ദര്‍ കൈകാര്യം ചെയ്യുന്ന സൈക്കോ സ്പിരിച്വല്‍ പ്രോഗ്രാമാണ് ദമ്പതി ധ്യാനം.
ദമ്പതികള്‍ക്കുവേണ്ടി 2023 മാര്‍ച്ച്09 വ്യാഴം വൈകീട്ട് 6 മുതല്‍ മാര്‍ച്ച്12 ഞായര്‍ വൈകീട്ട് 5 വരെ. പ്രവേശനം 20 ദമ്പതികള്‍ക്ക് മാത്രം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക.
0484-2462607, 8078334522, 9387074649